സ്വന്തം ലേഖകന്‍: ധാക്ക ഭീകരാക്രമണം, കൊല്ലപ്പെട്ടവരില്‍ അവധി ആഘോഷിക്കാന്‍ എത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥിനിയും. ബംഗ്ലാദേശ് തലസ്ഥാന നഗരത്തിലെ റസ്റ്ററന്റില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ താരുഷി ജെയ്ന്‍ എന്ന ഇന്ത്യന്‍ വിദ്യാര്‍ഥിനിയും ഉള്‍പ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു.
അമേരിക്കയില്‍ ഉപരിപഠനം നടത്തുന്ന താരുഷി ജെയ്ന്‍ പിതാവിനൊപ്പം അവധി ആഘോഷിക്കാനാണു ധാക്കയില്‍ എത്തിയത്. 20 വിദേശികള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കൊണ്ടാണു കൊലപാതകം നടത്തിയതെന്നു പോലീസ് പറഞ്ഞു.
തീവ്രവാദികള്‍ ബന്ദികളാക്കിയവരില്‍ നിന്ന് സുരക്ഷാ സേന മോചിപ്പിച്ചവരില്‍ ഒരു ഇന്ത്യന്‍ ഡോക്ടറും ഉള്‍പ്പെടുന്നു. ആക്രമണം നടത്തിയ ആറു ഭീകരരെ 10 മണിക്കൂര്‍ നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവിലാണു സൈന്യം വധിച്ചത്. ഭീകരരില്‍ ഒരാളെ ജീവനോടെ പിടികൂടിട്ടുണ്ട്. ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല