ഇംഗ്ലണ്ടിനെ തറപറ്റിച്ച് നേടിയ 5-0ത്തിന്റെ പരമ്പര വിജയം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും ടീം അംഗങ്ങളുടെയും ഐസിസി റാങ്കിങ്ങിന് കുതിപ്പേകി. ഇന്ത്യന്‍ ടീമും നായകന് മഹേന്ദ്ര സിങ് ധോണിയും റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. പരമ്പര യില്‍ മികച്ച ബാറ്റിങ് പ്രകടനത്തോടെ മാന്‍ ഒഫ് ദ സീരീസ് ബഹുമതി സ്വന്തമാക്കിയിരുന്നു ധോണി. പരമ്പര ആരംഭിക്കുമ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു ഇന്ത്യയും ധോണിയും.
ലോക ചാംപ്യന്മാരായി ഇംഗ്ലണ്ടിലെത്തി തോറ്റു തുന്നം പാടിയ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. അവിടെ നിന്നാണ് ഹോം ഗ്രൗണ്ടിലെ പരമ്പര തൂത്തുവാരലോടെ മൂന്നാം സ്ഥാനത്തേക്ക് ടീം എത്തിയത്. 112 റേറ്റിങ് പോയിന്റ് 118 റേറ്റിങ് പോയിന്റായി വര്‍ധിപ്പിച്ചു ഇന്ത്യ. അതേ സമയം ഇംഗ്ലണ്ട് നാലാം സ്ഥാനത്തു നിന്ന് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഓസ്ട്രേലിയയ്ക്കെതിരേ നാളെ നടക്കുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക വിജയിച്ചാല്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.
ബാറ്റ്സ്മാന്, ബൗളര്‍, ഓ ള്‍ റൗണ്ടര്‍ എന്നീ വിഭാഗങ്ങ ളിലെ വ്യക്തിഗത റാങ്കിങ്ങുകളില്‍ ധോണിയെക്കൂടാതെ സഹതാരങ്ങളായ ആര്. അശ്വിന്, രവീന്ദ്ര ജഡേജ, സുരേഷ് റെയ്ന എന്നിവരും വ്യക്തിഗത റാങ്കിങ്ങില്‍ മുന്നേറി. പരമ്പരയിലെ അഞ്ച് മത്സരങ്ങളില്‍ ബാറ്റേന്തിയ നാല് ഇന്നിങ്സുകളിലും നോട്ടൗട്ടായിരുന്നു ധോണി. അഞ്ച് മത്സരങ്ങളില്‍ നിന്ന് നേടിയത് ആകെ 212 റണ്‍സ്. ഇംഗ്ലണ്ടിന്റെ ജൊനാഥന് ട്രോട്ടും ധോണിക്കൊപ്പം മൂ ന്നാം സ്ഥാനത്ത്. ആറാം സ്ഥാനത്തു നിന്ന് മൂന്ന് സ്ഥാനങ്ങള്‍ ഉയര്‍ന്നാണ് ട്രോട്ട് മൂന്നാം സ്ഥാനത്തെത്തിയത്. ഹാഷിം അംലയാണ് ഒന്നാം റാങ്കില്‍.
കരിയറില്‍ ആദ്യമായി ബൗളിങ് റാങ്കിങ്ങില്‍ ടോപ് 20 യില്‍ ഇടംപിടിച്ചു തമിഴ്നാട് ഓഫ് സ്പിന്നര്‍ ആര്. അശ്വിന്. പര മ്പരയില്‍ 10 വിക്കറ്റുകള്‍ നേടിയിരുന്നു. 16 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 20ാം റാങ്കിലാണിപ്പോള്‍ അശ്വിന്. കോല്‍ക്കത്തയില്‍ അഞ്ചാം ഏകദിനത്തില്‍ മാന്‍ ഒഫ് ദ മാച്ച് ബഹുമതി നേടിയ ജഡേജ പരമ്പരയില്‍ ആകെ നേടിയത് 11 വിക്കറ്റ്. 12 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 26ാം സ്ഥാനത്തെത്തി. ബൗളര്‍മാരില്‍ ദക്ഷിണാഫ്രിക്കയുടെ മോണി മോര്‍ക്കല്‍ ഒന്നാം റാങ്കില്‍.
ഓള് റൗണ്ടര്‍ റാങ്കിങ്ങില്‍ 11 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ജഡേജ 12ാം റാങ്കിലുമെത്തി. ഷക്കീബ് അല്‍ ഹസ നാണ് ഓള് റൗണ്ടര്‍ ലിസ്റ്റില്‍ ഒന്നാമന്. വിരാട് കോഹ്ലി മാത്രമാണ് ധോണിയെക്കൂടാതെ ടോപ് 10ലുള്ള ഇന്ത്യന്‍ ബാറ്റ്സ്മാന്. അഞ്ചാം സ്ഥാനത്താണ് കോഹ്ലി. ഗൗതം ഗംഭീര്‍ 13ാം സ്ഥാനത്തും. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സുരേഷ് റെയ്ന 26ാം റാങ്കി ലെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല