1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2012

കൊലവെറി പാടി പ്രതീക്ഷ നല്‍കിയെത്തിയ ധനുഷിന്റെ ‘3’ എന്ന ചിത്രം തമിഴിലും തെലുങ്കിലും ഉദ്ദേശിച്ച ഉയരത്തിലെത്തിയില്ല. തെലുങ്കില്‍ ദയനീയ പ്രകടനം കാഴ്‌ചവച്ച സിനിമ വിതരണക്കാര്‍ക്ക്‌ ഭാരിച്ച ബാധ്യതയായി എന്നും മകള്‍ ഐശ്വര്യ സംവിധാനം ചെയ്‌ത് മരുമകന്‍ നായകനായ സിനിമ ഉണ്ടാക്കിയ ബാധ്യത സാക്ഷാല്‍ രജനീകാന്ത്‌ തീര്‍ക്കാനൊരുങ്ങുന്നു എന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യം ധനുഷ്‌ നിഷേധിച്ചു.

തന്റെ സിനിമ ബാധ്യതകള്‍ ഒന്നും വരുത്തിവച്ചില്ല എന്നാണ്‌ ധനുഷ്‌ പറയുന്നത്‌. താന്‍ പ്രശസ്‌തനായ ഒരു വ്യക്‌തിയുടെ മകളെ വിവാഹം ചെയ്‌തതിനാലാണ്‌ ഇത്തരം കഥകള്‍ പ്രചരിക്കുന്നത്‌ എന്നും ധനുഷ്‌ പറയുന്നു. അത്തരത്തില്‍ ബാധ്യതകള്‍ ഉണ്ടായാല്‍ ഇപ്പോഴത്തെ നിലയില്‍ അത്‌ പരിഹരിക്കാന്‍ തനിക്കാവുമെന്നും ധനുഷ്‌ പ്രതികരിക്കുന്നു.

അതേസമയം, സിനിമ തമിഴിലും തെലുങ്കിലും ചലനം സൃഷ്‌ടിക്കാതെ പോയതിനു കാരണം എഡിറ്റിംഗിലെ പിഴവാണെന്ന്‌ നായിക ശ്രുതി ഹാസന്റെ പിതാവ്‌ കമല്‍ ഹാസന്‍ പറഞ്ഞു. ഇപ്പോള്‍ ‘3’യുടെ ഹിന്ദി പതിപ്പ്‌ പുറത്തിറക്കുന്നതിന്റെ ത്രില്ലിലാണ്‌ ധനുഷ്‌. കമലിന്റെ അഭിപ്രായം ഗൗരവമായി എടുക്കുന്നു എന്നും സിനിമ റീ-എഡിറ്റ്‌ ചെയ്യുന്നതിനെ കുറിച്ച്‌ ആലോചിക്കുകയാണ്‌ എന്നും ധനുഷ്‌ പറഞ്ഞു.

സിനിമ ഹിന്ദിയില്‍ കാര്യമായ പ്രതികരണം ഉണ്ടാക്കുമെന്നാണ്‌ ധനുഷിന്റെ പ്രതീക്ഷ. കമലിന്റെ ഉപദേശപ്രകാരം ‘3’യുടെ രണ്ടാം പകുതി റീ-എഡിറ്റ്‌ ചെയ്യുന്നതും സഹായകമാവുമെന്നാണ്‌ ധനുഷ്‌ കരുതുന്നത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.