സ്വന്തം ലേഖകന്‍: നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധ ദമ്പതികള്‍ കോടതിയില്‍, താരത്തോട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം. മേലൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇവര്‍ നല്‍കിയ കേസില്‍ ജനവരി 12ന് നേരിട്ടു ഹാജരാകാന്‍ ധനുഷിന് നിര്‍ദ്ദേശം ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്‍ മീനാക്ഷി ദമ്പതികളാണു ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നുമാണ് ഇവരുടെ വാദം.
1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ഥ പേര് കാളികേശവന്‍ ആണെന്നും സ്‌കൂളില്‍ പഠിക്കുമ്പോള്‍ സിനിമാമോഹം തലയ്ക്കുപിടിച്ച് ചെന്നൈയിലേക്ക് പോവുകയായിരുന്നുമെന്നാണ് ഇവര്‍ പറയുന്നത്. ധനുഷിനെ സംവിധായകന്‍ കസ്തൂരി രാജ കൈക്കലാക്കുകയായിരുന്നു എന്നാണ് ഇവരുടെ ആരോപണം.
വയോധികരായ തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ധനുഷിന്റേതാണെന്ന് അവകാശപ്പെട്ട് പഴയ ചിത്രങ്ങളും ഇവര്‍ തെളിവിനായി സമര്‍പ്പിച്ചിട്ടുണ്ട്. തമിഴ്‌നാട് ട്രാന്‍സ്‌പോര്!ട്ട് കോര്‍പ്പറേഷനിലെ ജീവനക്കാരനായിരുന്നു കതിരേശന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല