മോഡലിംഗിലൂടെ ചലച്ചിത്ര രംഗത്തെത്തി ശ്രദ്ധേയയായ നടി ധന്യാമേരി വര്‍ഗീസ് വിവാഹിതയാകുന്നു. ചില വെബ് സൈറ്റുകളിലൂടെയാണ് വിവാഹ വാര്‍ത്ത പ്രചരിക്കുന്നത്. വരന്‍ കൈരളി ടി.വിയിലെ ‘താരോത്സവം’ പരിപാടിയില്‍ സൂപ്പര്‍ ഡാന്‍സറായി വിജയിച്ച തിരുവനന്തപുരം സ്വദേശി ജോണ്‍. നവംബര്‍ 14ന് കൂത്താട്ടുകുളം സായി ഓഡിറ്റോറിയത്തില്‍ മന:സമ്മതം നടക്കുമെന്നാണ് വാര്‍ത്ത. തിരുവനന്തപുരത്ത് വച്ചാണ് വിവാഹമെന്നുമറിയുന്നു. എന്നാല്‍ തീയതി പുറത്തുവിട്ടിട്ടില്ല.
മധുപാല്‍ സംവിധാനം ചെയ്ത ‘തലപ്പാവ്’ എന്ന ചിത്രത്തില്‍ നായികയായ ധന്യ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. വൈരം, എം.ബി.എ ബിരുദധാരിയായ ജോണും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ‘ടൂര്‍ണമെന്റ്’ എന്ന സിനിമയില്‍ നാല് യുവനായകന്മാരില്‍ ഒരാളായിരുന്നു. ‘സകുടുംബം ശ്യാമള’ എന്ന ചിത്രത്തിലെ ഒരു ഹിറ്റ് ഗാനത്തിന് ചുവടുവെച്ചത് ജോണ്‍ ആയിരുന്നു.
നേരത്തെ നൃത്തമേഖലയില്‍ സജീവമായിരുന്നെങ്കിലും ‘താരോത്സവം’ പരിപാടിയിലായിരുന്നു ജോണ്‍ ശ്രദ്ധേയനായത്. സ്വന്തമായ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുന്നുണ്ട്. വിവാഹതീരുമാനം വളരെ വ്യക്തിപരമാണെന്നും ഇതിനെ കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ഈ വാര്‍ത്ത സത്യമാണെന്നും ധന്യ പറഞ്ഞു. ‘എന്നെന്നും ഓര്‍മ്മയ്ക്കായി’ എന്ന ചിത്രത്തില്‍ അഭിനയിച്ചു വരികയാണ് ധന്യ.
രതിനിര്‍വേദം സിനിമാ ഫെയിം ശ്രീജിത്ത് ആണ് ചിത്രത്തിലെ നായകന്‍, നിസാറിന്റെ ‘പ്ളാറ്റ് ഫോം നമ്പര്‍ വണ്‍’ എന്ന ചിത്രത്തില്‍ ധന്യ ജാക്കി ഷറോഫിന്റെയും ശ്വേതാ മേനോന്റെയും കൂടെയാണ് ഇനി അഭിനയിക്കാന്‍ ഒരുങ്ങുന്നത്. ഹനീഷ് ഖനി നായകനാകുന്ന ചിത്രത്തില്‍ ജാക്കി ഷറോഫിന്റെ മകളായാണ് ധന്യ അഭിനയിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല