ക്രോയിഡോണിനടുത്ത് ഹാറിങ്ടണില് മരിച്ച തൃശൂര്‍ ചേര്‍പ്പ് സ്വദേശിനിയായ ധന്യയുടെ സംസ്കാരം ക്രോയിഡോണില്‍ നടക്കും. ഇതു സംബന്ധിച്ച് ഭര്‍ത്താവ് തീരുമാനമെടുത്തതായി ക്രോയിഡോണിലെ കെ.സി.ഡബ് ളിയു.എ
ഭാരവാഹികള്‍ അറിയിച്ചു. സംസ്കാരത്തിന്റെ തീയതിയോ സമയമോ ഇതുവരെ തീരുമാനിച്ചില്ല.
ചികില്‍സ ലഭിക്കാതിരിക്കുകയോ,ചികില്‍സയില്‍ പിഴവ് ഉണ്ടാവുകയോ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുകയും അത് അനുസരിച്ച് കേസുകൊടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് പൂര്ണഗര്ഭിണിയായിരുന്ന ധന്യ മരിച്ചത്. വീട്ടില്‍വച്ച് ശാരീരിക അസ്വസ്തത അനുഭവപ്പെടുകയും രക്തം ശര്ദിക്കുകയും ചെയ്തിരുന്നു. ആമ്പുലന്‍സിന്റെ സഹായത്തോടെ ഉടനെ തന്നെ ക്രോയിഡോണിലെ മേയ് ഡേ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കാഷ്വാലിറ്റിയില്‍ വച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല