സ്വന്തം ലേഖകന്‍: മഹേന്ദ്ര സിംഗ് ധോണിയുടെ ഹമ്മര്‍ വിവാദം, രജിസ്ട്രേഷനായി 1.5 ലക്ഷം അടക്കണമെന്ന് റാഞ്ചി ഗതാഗത വകുപ്പ്, പിഴ വേറെയും. 15 വര്‍ഷത്തെ രജിസ്ട്രേഷന് ഫീസായിട്ടാണ് 1.5 ലക്ഷം രൂപ ഈടാക്കുന്നത്. 43 ലക്ഷം വിലയുള്ള ഇറക്കുമതി ചെയ്ത ഹമ്മര്‍ എച്ച്2 സ്കോര്‍പിയോ എന്ന പേരില്‍ റജിസ്റ്റര്‍ ചെയ്തതാണ് ഇതിന് കാരണം.
എന്നാല്‍ ഹമ്മര്‍ സ്കോര്‍പിയോ എന്ന പേരില്‍ റജിസ്റ്റര്‍ ചെയ്തതിന് ധോണിക്കുള്ള പിഴ എത്രയെന്ന് തീരുമാനമായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്കോര്പിയോയുടേതിനേക്കാള് മൂന്ന് മടങ്ങ് വില വരുന്ന ഹമ്മറിന് രജിസ്ട്രേഷന് ഫീസും കൂടുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇപ്പോള്‍ ഈ ഹമ്മര്‍ വാഹനത്തിന്റെ വില 43 ലക്ഷമാണ്. ഇതിന്റെ ആജീവനാന്ത രജിസ്ട്രേഷനായി 1,59,804 രൂപ അടക്കാനാണ് റാഞ്ചി ഗതാഗത വകുപ്പിന്റെ നിര്‍ദ്ദേശം.
രജിസ്ട്രേഷന് സമയത്ത് കാറിന്റെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുമ്പോള്‍ ഹമ്മര്‍ എന്നൊരു ഓപ്ഷന് രജിസ്റ്റര്‍ ചെയ്തയാള്‍ക്ക് ലഭിച്ചില്ല. തുടര്‍ന്ന് ഇയാള്‍ ഹമ്മറിന് പകരം സ്കോര്‍പിയോ എന്നാക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല