1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 18, 2016

സ്വന്തം ലേഖകന്‍: ഹമ്മര്‍ രജിസ്റ്റര്‍ ചെയ്തത് സ്‌കോര്‍പിയോ എന്ന പേരില്‍, ക്യാപ്റ്റന്‍ ധോണിക്ക് വന്‍ പിഴ. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണി കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉപയോഗിക്കുന്ന ഹമ്മറാണ് രജിസ്റ്റര്‍ ചെയ്യുമ്പോഴുണ്ടായ പിഴവു മൂലം വെട്ടിലായത്. ഹമ്മര്‍ റജിസ്റ്റര്‍ ചെയ്തത് സ്‌കോര്‍പിയോ എന്ന പേരിലായതാണ് കുഴപ്പമായിരിക്കുന്നത്.

റജിസ്‌ട്രേഷന്‍ സമയത്ത് കാറിന്റെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍ ഹമ്മര്‍ എന്നൊരു ഓപ്ഷന്‍ റജിസ്ട്രര്‍ ചെയ്തയാള്‍ക്ക് ലഭിച്ചില്ല. തുടര്‍ന്ന് ഇയാള്‍ ഹമ്മര്‍ എന്ന് എഴുതേണ്ടയിടത്ത് സ്‌കോര്‍പിയോ സെലക്ട് ചെയ്യുകയായിരുന്നുഎന്ന് റാഞ്ചി ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു.

ഹമ്മര്‍ എന്നത് മാറ്റി സ്‌കോര്‍പിയോ ആക്കി കൊടുത്തത് ടൈപ്പിസ്റ്റിന്റെ തെറ്റാണ്. ധോണി വാഹനത്തിന്റെ ടാക്‌സ് ഇപ്പോള്‍ അടച്ചിട്ടുണ്ട്. എന്നാല്‍ ഒറ്റത്തവണ ടാക്‌സ് അടച്ചിട്ടില്ലെങ്കില്‍ ധോണി പിഴയടക്കേണ്ടി വരുമെന്നും ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു.

സ്‌കോര്‍പിയോയുടെ റജിസ്‌ട്രേഷന്‍ ചാര്‍ജ് 56,000 രൂപയാണ് എന്നാല്‍ ഹമ്മറിന്റേത് നാല് ലക്ഷവും. അതിനാല്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിന് നഷ്ടം വരുന്നത് 3.5 ലക്ഷമാണ്. പിഴയുടെ കൂടെ ധോണി ആ പണവും കൂടി അടയ്‌ക്കേണ്ടി വരും. ഒരു കോടി രൂപയ്ക്ക് 2009 ലാണ് ധോണി ഹമ്മര്‍ സ്വന്തമാക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.