സ്വന്തം ലേഖകന്‍: ഹമ്മര്‍ ഓടിച്ചെത്തിയ ധോനിയെ കണ്ട് അന്തംവിട്ട കിവീസ് താരങ്ങള്‍, ഫോട്ടോ വൈറലാകുന്നു. റാഞ്ചിയിലെ റോഡിലൂടെ ഹമ്മറോടിച്ച് പോകുന്ന ധോനിയെ ടീം ബസ്സിലിരുന്ന് അദ്ഭുതത്തോടെ നോക്കുന്ന ടോം ലാഥമിന്റെയും റോസ് ടെയ്‌ലറുടെയും ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായത്.
ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള നാലാം ഏകദിനം ധോനിയുടെ നാടായ റാഞ്ചിയില്‍ ബുധനാഴ്ച്ചയാണ് നടക്കുന്നത്. നാട്ടിലെത്തിയ ധോനി പരിശീലനത്തിനായി റാഞ്ചിയിലൂടെ ഹമ്മറില്‍ പോകുകയായിരുന്നു. ഇതിനിടയിലാണ് ന്യൂസീലന്‍ഡിന്റെ ടീം ബസ്സ് ധോനിയുടെ ഹമ്മറിനടുത്തെത്തിയത്.
മുന്നോട്ട് നോക്കി വണ്ടിയോടിക്കുന്ന ധോനിയെ ചിരിയോടെ നോക്കുന്ന ലാഥമും ലാഥമിന്റെ ഒരു സീറ്റിന് പിറകിലിരുന്ന് അദ്ഭുതത്തോടെ നോക്കുന്ന ടെയ്‌ലറുമാണ് ഫോട്ടോയിലുള്ളത്. ധോനിയുടെ ആരാധകര്‍ ചിത്രം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല