ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്‌റ്റന്‍ സ്ഥാനത്തേക്ക് എംഎസ് ധോണിയുടെ പിന്‍ഗാമി ആരാകും എന്ന ചര്‍ച്ച പൊടിപൊടിക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ തനിക്ക് അവസരം ലഭിച്ചാല്‍ തന്നെത്തന്നെയായിരിക്കും തിരഞ്ഞെടുക്കുക എന്നാണ് ധോണി പറഞ്ഞു കളഞ്ഞത്.
ശ്രീനഗറില്‍ നിയന്ത്രണ രേഖ സന്ദര്‍ശിക്കുന്നതിനിടയിലാണ് ക്യാപ്‌റ്റന്‍ ധോണിയില്‍ നിന്നും ഇങ്ങനെ ഒരു പ്രതികരണം ഉണ്ടായിരിക്കുന്നത്. അടുത്ത ക്യാപ്‌റ്റന്‍ ആര് എന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്കില്ലാത്തതിനാല്‍ ആരുടെയും പേര് എടുത്തു പറയുന്നില്ല എന്നാണ് ധോണി പറഞ്ഞിരിക്കുന്നത്.
തിരഞ്ഞെടുക്കേണ്ടത് ഞാനല്ല. ഞാന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ എന്നെത്തന്നെയായിരിക്കും തിരഞ്ഞെടുക്കുക. യോഗ്യരായവര്‍ നിരവധിയുണ്ട്. വിരേന്ദ്ര സേവാഗ്, ഗൗതം ഗംഭീര്‍, വിരാട് കോഹ്‌ലി എന്നിവര്‍. ധോണി പറഞ്ഞു.
ഗംഭീറിനു മുന്‍പേ ഏറെ നാള്‍ ഇന്ത്യയുടെ വൈസ് ക്യാപ്‌റ്റന്‍ സ്ഥാനത്തിരുന്ന അനുഭവ സമ്പത്ത് ഉണ്ട് സേവാഗിന്. കഴിഞ്ഞ വര്‍ഷം ക്യാപ്‌റ്റന്‍ ധോണി വിശ്രമത്തില്‍ പ്രവേശിച്ചപ്പോള്‍ കുറച്ചു കാലം ക്യാപ്‌റ്റന്‍ പദവിയും വഹിച്ചിട്ടുണ്ട് സേവാഗ്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തില്‍ ആയിരുന്നു സേവാഗ് ഇന്ത്യന്‍ ടീമിന്റെ നായക പദവി വഹിച്ചിരുന്നത്. സേവാഗിന് ശേഷം വൈസ് ക്യാപ്‌റ്റന്‍ സ്ഥാനത്ത് ഗംഭീര്‍ ആയിരുന്നു. എന്നാല്‍ കഴിഞ്ഞ ഏഷ്യ കപ്പിനു മുന്നോടിയായി ഗംഭീറിനെ മാറ്റി ആ സ്ഥാനത്ത് വിരാട് കോഹ്‌ലിയെ പ്രതിഷ്‌ഠിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല