സ്വന്തം ലേഖകന്‍: കൊറിയോഗ്രാഫറായി കുഞ്ഞു സിവ; നൃത്തം ചെയ്യാന്‍ ധോണി; സമൂഹമാധ്യമങ്ങളില്‍ വൈറലായി അച്ഛന്റെയും മകളുടെയും വീഡിയോ. മകള്‍ സിവായുമായുള്ള രസകരമായ നിമിഷങ്ങള്‍ ധോനി ഇന്‍സ്റ്റാഗ്രമില്‍ പങ്കുവെക്കാറുണ്ട്. മിക്കതും വൈറലാകുകയും പതിവാണ്.
ഏറ്റവും ഒടുവില്‍ മകള്‍ തന്നെ നൃത്തം പഠിപ്പിക്കുന്ന വീഡിയോയാണ് ധോനി പങ്കുവെച്ചിരിക്കുന്നത്. പയറ്റി തെളിഞ്ഞ ഗുരുവായി മകള്‍ സിവ, അനുസരണയുള്ള ശിഷ്യനായി അച്ഛന്‍ ധോനിയും. സിവയുടെ ചുവടുകള്‍ അതുപോലെ കണ്ട് പഠിച്ച് അവതരിപ്പിക്കുകയാണ് ധോണി.
ക്രിക്കറ്റ് മൈതാനത്തെ സൂക്ഷമതയും ശ്രദ്ധയും തന്റെ മകളുടെ മുന്നിലും ആവര്‍ത്തിക്കുന്നു ധോണി. ധോണി വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതിന് പിന്നാലെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അംഗമല്ലാത്തതിനാല്‍ തന്നെ മകളുമായി കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നതിന്രെ സന്തോഷത്തിലാണ് താരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല