ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി ലോകകപ്പ് ഫൈനലില്‍ വിജയത്തിലെത്തിക്കാന്‍ കളിച്ച ഇന്നിംഗ്‌സിന് ഉപയോഗിച്ച ബാറ്റ് ലേലത്തില്‍വിറ്റു. ഒരു ലക്ഷം പൗണ്ടിനാണ് (72 ലക്ഷം രൂപ) ബാറ്റ് ലേലത്തില്‍പോയത്. ധോണിയുടെ സന്നദ്ധപ്രവര്‍ത്തനത്തിനുവേണ്ടുന്ന തുക സ്വരൂപിക്കാന്‍വേണ്ടിയാണ് ലേലം നടത്തിയത്.
ഏപ്രില്‍ രണ്ടിന് ശ്രീലങ്കക്കെതിരെ നടന്ന ലോകകപ്പ് ഫൈനലില്‍ ധോണിയുടെ വെടിക്കെട്ട് പ്രകടനത്തിന് ഉപയോഗിച്ച് ബാറ്റാണ് ലേലത്തില്‍ ആരാധകര്‍ സ്വന്തമാക്കിയത്. ഫൈനലില്‍ 91 റണ്‍സായിരുന്നു ധോണി നേടിയത്.
ലേലത്തിലൂടെ പുതിയൊരിന്നിങ്‌സിനും ധോണി തുടക്കമിട്ടു. ധോണിയുടെ ഭാര്യയുടെ നേതൃത്വത്തിലുള്ള സന്നദ്ധസംഘടനയായ ‘വിന്നിങ് വെയ്‌സ് ടുഡേ ഫോണ്‍ ടുമോറോ’യുടെ പ്രവര്‍ത്തനമാണ് ലണ്ടനില്‍ ആരംഭിച്ചത്. സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള കുട്ടികളുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.
ബാറ്റിന് പുറമെ പ്രശസ്ത യുവചിത്രകാരന്‍, സാച ജഫ്രിയുടെ പെയിന്റിങ്ങുകളും ബോളിവുഡ് ചിത്രം ‘ത്രീ ഇഡിയറ്റ്‌സി’ന്റെ തിരക്കഥയുടെ പകര്‍പ്പും ലേലത്തില്‍ വിറ്റു. ആകെ നാലര ലക്ഷം പൗണ്ടാണ് ലേലത്തിലൂടെ സ്വന്തമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല