അടുത്ത വര്‍ഷം തിയെറ്ററുകളില്‍ പ്രകമ്പനമായി ധൂം സീരീസിലെ പുതിയ ചിത്രം എത്തുമെന്ന പ്രതീക്ഷ മാറ്റിവയ്ക്കാം. ധൂ 3 ഒരു വര്‍ഷം കൂടി കഴിഞ്ഞേ റിലീസ് ചെയ്യുകയുള്ളെന്ന് നിര്‍മാതാക്കളായ യഷ് രാജ് ഫിലിംസ് അറിയിച്ചു. ചിത്രത്തിന്‍റെ പ്രൊഡക്ഷനും പോസ്റ്റ് – പ്രൊഡക്ഷനും വേണ്ട സമയം കണക്കിലെടുത്താണ് തീയതി നീട്ടിയത്. നവംബര്‍ അവസാനം മാത്രമേ ഷൂട്ടിങ് ആരംഭിക്കൂ.
പത്തു മുതല്‍ പതിനൊന്നു മാസത്തെ തുടര്‍ച്ചയായ ഷൂട്ടിങ് വേണ്ടി വരും ചിത്രം പൂര്‍ത്തിയാക്കാന്‍. പിന്നീട് പോസ്റ്റ് പ്രൊഡക്ഷന്‍റെ സമയവും. 2012 ക്രിസ്മസ് റിലീസായി മാത്രമേ എത്ര ബലം പിടിച്ചാലും പുറത്തിറക്കാന്‍ കഴിയൂ. അതുകൊണ്ടാണ് നിര്‍മാതാവ് ആദിത്യ ചോപ്ര, സംവിധായകന്‍ വിജയ് കൃഷ്ണ ആചാര്യ എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അമീര്‍ ഖാനുമായി സംസാരിച്ച് ഇങ്ങനെയൊരു തീരുമാനമെടുത്തത്.
ധൂം എല്ലാവരുടേയും പ്രിയപ്പെട്ട ചിത്രമാണ്. അതുകൊണ്ട് പ്രേക്ഷകരുടെ പ്രതീക്ഷയും ഏറെയായിരിക്കും. ഷൂട്ടിങ് കൃത്യസമയത്തു പൂര്‍ത്തിയാക്കിയാലും പോസ്റ്റ് പ്രൊഡക്ഷന് ഒരുപാട് സമയം വേണ്ടിവരുമെന്നു പ്രതീക്ഷിക്കുന്നു. പ്രേക്ഷകര്‍ക്കു മുന്നില്‍ ഏറ്റവും ബെസ്റ്റ് സിനിമാറ്റിക് അനുഭവം എത്തിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ റിലീസിങ് ഡേറ്റിനു വേണ്ടി ചിത്രത്തില്‍ കോംപ്രമൈസിനു ശ്രമിക്കുന്നില്ലെന്ന് ആചാര്യ പറയുന്നു.
ആദ്യ രണ്ടു ഭാഗങ്ങളിലും അഭിനയിച്ച അഭിഷേക് ബച്ചനും ഉദയ് ചോപ്രയും പൊലീസ് വേഷത്തില്‍ത്തന്നെയുണ്ടാവും. കത്രീന കൈഫായിരിക്കും ചിത്രത്തിലെ സെക്സി ഹീറോയിന്‍. റിലീസിങ് ഡേറ്റ് മാറ്റിയതോടെ ദബങ് 2 എന്ന സല്‍മാന്‍ ഖാന്‍ ചിത്രത്തോടു മത്സരിക്കേണ്ടിയും വരില്ല ധൂം 3യ്ക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല