സ്വന്തം ലേഖകന്‍: ഹാപ്പി വെഡ്ഡിങ്, മാച്ച് ബോക്‌സ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ ദൃശ്യ രഘുനാഥ് തന്റെ ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. അതിന് ഒരാള്‍ നല്‍കിയ കമന്റും അതിന് ദൃശ്യ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
‘എന്തിനാണ് പെങ്ങളെ സ്വയം നാണംകെടുന്നത്, നിങ്ങളുടെ വ്യക്തിത്വം അഭിമാനത്തോടെ സൂക്ഷിക്കൂ എന്ന ഉപദേശവുമായാണ് ഒരാള്‍ രംഗത്തെത്തിയത്. ഇതിന് ദൃശ്യ നല്‍കിയ മറുപടി ഇങ്ങനെ. ‘സഹോദരാ, ഞാന്‍ ബിക്കിനി ധരിച്ചാണോ കിടക്കുന്നത്, അല്ലല്ലോ? വേണ്ടതെല്ലാം മറച്ചിട്ടുണ്ട്. ഈ അവയവം സ്വാഭാവികമാണ് എല്ലാ ശരീരങ്ങളിലും. അത് മുറിച്ച് കളയാന്‍ പറ്റില്ലല്ലോ, മറച്ചുപിടിക്കാവുന്ന രീതിയില്‍ അത് മറച്ചുപിടിച്ചിട്ടുണ്ട്. ഇനിയും അങ്ങനെ തന്നെയായിരിക്കും. ആളുകളെ മനസ്സിലാക്കാന്‍ ശ്രമിക്കൂ ദൃശ്യ മറുപടി നല്‍കി.
എന്തായാലും ഉപദേശകന് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കിയ ദൃശ്യയെ അഭിനന്ദിച്ച് ഒരുപാട് ആളുകള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ആയിരത്തോളം അക്കൗണ്ടുകളില്‍ നിന്ന് ആ ഒരൊറ്റ കമന്റിന് ഒട്ടനവധി പേര്‍ മറുപടി നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല