1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2015

മാഞ്ചസ്റ്റര്‍: പ്രശസ്ത പ്രഭാഷകനും ധ്യാനഗുരുവുമായ റവ.ഡോ.ലോനപ്പന്‍ അരങ്ങാശ്ശേരി നയിക്കുന്ന നോമ്പുകാല ധ്യാനം ഈ മാസം 10,11 തീയതികളില്‍ ബെര്‍ക്കിന്‍ഹഡില്‍ നടക്കും. അപ്ടണിലെ സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ രണ്ടു ദിവസങ്ങളിലും വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒമ്പത് മണിവരെയാണ് ധ്യാനം നടക്കുക. വിശുദ്ധ കുര്‍ബ്ബാനയിലൂടെ ക്രൈസ്തവ ജീവിത നവീകരണം എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ധ്യാനം. വിശുദ്ധ കുര്‍ബ്ബാനയും ദിവ്യബലിയും ആഴത്തില്‍ പഠിക്കുന്നതിന് ധ്യാനം സഹായകരമാകുമെന്ന് സംഘാടകര്‍ പറഞ്ഞു.

വിശുദ്ധ കുര്‍ബ്ബാനയെപ്പറ്റി ആളുകളെ കൂടുതല്‍ ബോധവന്മാരാക്കി ദിവ്യ ബലിയില്‍ കൂടുതല്‍ ഭക്ത്യാധരം പൂര്‍വ്വം പങ്കെടുക്കുന്നതിന് വേണ്ട പ്രത്യേക സെക്ഷനുകള്‍ ധ്യാനത്തിന്റെ ഭാഗമാകും .

സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്ക് വേണ്ടിയുള്ള പ്രത്യേക സെമിനാര്‍ പന്ത്രണ്ടാം തീയതി വ്യാഴാഴ്ച നടക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെയാണ് സെമിനാര്‍ . രണ്ട് സെക്ഷനുകളിലായി നടക്കുന്ന സെമിനാറില്‍ പൗരസ്ത്യ സഭകളെ കുറിച്ചും ആരാധന ക്രമത്തെപ്പറ്റിയും ക്ലാസ്സുകള്‍ എടുക്കും.
നോമ്പ് കാല ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും പാരിഷ് കമ്മിറ്റി സ്വാഗതം ചെയ്യുന്നു.

ധ്യാനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം
St.Josephs Upton, 6 Moreton Road, Upton, Wirral, CH 49 6LJ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.