മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം എയ്ഞ്ചല്‍ ഡീ മരിയയുടെ വീട്ടില്‍ അതിക്രമിച്ച് കടക്കാന്‍ മോഷ്ടാക്കള്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ഡീ മരിയയും കുടുംബവും അത്താഴം കഴിക്കുന്ന സമയത്തായിരുന്നു സംഭവം. രാത്രിയില്‍ വീടിന്റെ ജനാല തകര്‍ത്ത് അകത്ത് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അലാം മുഴങ്ങുന്നത് കേട്ട് കള്ളന്മാര്‍ ഓടി രക്ഷപ്പെട്ടു.
ഡീ മരിയയുടെ വീട്ടില്‍നിന്നും സാധനങ്ങള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.
ഡീ മരിയയുടെ വീടിന് സമീപത്ത് നിന്നും ലഭിച്ച് ഇരുമ്പ് കൊണ്ടുള്ള കമ്പി ഉപയോഗിച്ചാണ് മോഷ്ടാക്കള്‍ വീടിന്റെ ജനാല തകര്‍ക്കാന്‍ ശ്രമിച്ചത്. സംഭവം നടക്കുന്ന സമയത്ത് ഡീ മരിയയും ഭാര്യ ജോര്‍ജലീനയും മകള്‍ മിയയും വീട്ടില്‍ തന്നെയുണ്ടായിരുന്നു.
ലീഗ് മത്സരങ്ങളിലെ മികച്ച കളിക്കാരില്‍ ഒരാളായ ഡീ മരിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് എത്തിയത് റെക്കോര്‍ഡ് കരാറോടെയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല