വ്യായാമം എല്ലാ രോഗങ്ങളെയും ചെറുക്കാനും ആരോഗ്യത്തോടെ ഇരിക്കാനും നമ്മെ സഹായിക്കുമെന്ന കാര്യം നമ്മള്‍ ഏവര്‍ക്കും അറിയാവുന്നതാണ് എന്നാല്‍ തിരക്ക് പിടിച്ച ജീവിതം പലപ്പോഴും നമ്മളില്‍ പലര്‍ക്കും വ്യായാമത്തിനുള്ള സമയം നല്‍കാറില്ല, എന്നാല്‍ ഡയബറ്റിസിനെ ചെറുക്കാന്‍ വെറും ഒരു മിനുറ്റ് നേരത്തെ വ്യായാമം മതിയെന്ന് പറയുമ്പോള്‍ നമ്മള്‍ അല്‍പ്പം അതിശയിച്ചേക്കാം, എന്നാല്‍ കേട്ടോളൂ സംഗതി സത്യമാണ്. കഴിഞ്ഞ ദിവസം പുറത്ത് വന്ന ഒരു ഗവേഷനഫലമാണ് ഈ കണ്ടെത്തല്‍ നടത്തിയിട്ടുള്ളത്.
ഇനി എന്താണ് ആ വ്യായാമം എന്ന് നോക്കാം, സംഗതി തലകുത്തി മറിയാലോ ഒന്നുമല്ല, വളരെ ലളിതമായ ഒരു വ്യായാമം അതായത് സൈക്കിള്‍ വളരെ വേഗത്തില്‍ ചവിട്ടുക, ആഴ്ചയില്‍ മൂന്നു ദിവസം ഇങ്ങനെ സൈക്കിള്‍ ചവിട്ടിയാല്‍ ടൈപ്പ് 2 ഡയബറ്റിസിനെ പമ്പ കടത്താനാകും എന്നാണു ബാത്ത് യൂനിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്.
ഇവര്‍ ഇത് തെളിയിക്കാനായി നടത്തിയ പരീക്ഷണം കുറച്ചു പേരെ തിരഞ്ഞെടുത്തു അവരെ കൊണ്ട് എക്സൈസൈസ് ബൈക്കില്‍ 20 സെക്കണ്ട് വീതം ആഴ്ചയില്‍ മൂന്നു പ്രാവശ്യം ചവിട്ടിക്കുകയായിരുന്നു. ആറു ആഴ്ചകള്‍ക്ക് ശേഷം ഇവരുടെ ഇന്‍സുലിന്‍ നില ശാസ്ത്രജ്ഞര്‍ പരിശോധിച്ചപ്പോള്‍ ഇന്‍സുലിന്‍ പ്രവര്‍ത്തനം 28 ശതമാനം വര്‍ദ്ധിച്ചതായി കണ്ടെത്തി. ഇതില്‍ നിന്നാണ് ഇത്തരോമൊരു നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്.
ഇന്‍സുലിന്‍ പ്രവര്‍ത്തനശേഷി കുറയുമ്പോള്‍ രക്തത്ത്ലെ ഷുഗര്‍ നില അപകടകടകരമാം വണ്ണം ഉയരുമ്പോള്‍ ആണ് ടൈപ്പ് 2 ഡയബറ്റിസ് ഉണ്ടാകുന്നത്, വ്യായമാമില്ലത്ത ജീവിതശൈലിയാണ് ഇതിനു പ്രധാന കാരണം. ഇത് പിന്നീട് ശരീരത്തിലെ ഹൃദയം, കിഡ്നി, കണ്ണുകള്‍ തുടങ്ങി പല അവയവങ്ങളെയും ബാധിക്കും. എന്‍എച്ച്എസിന് ഇതിന്റെ ചികിത്സയ്ക്കായി ഒരു മണിക്കൂറില്‍ ഒരു മില്യന്‍ പൌണ്ടാണ് ചിലവാകുന്നത്.
സ്ഥിരമായ വ്യായാമം നമ്മുടെ രക്തത്തിലെ ഷുഗര്‍ നില ആരോഗ്യകരമാം വണ്ണം നില നിര്‍ത്താന്‍ സഹായിക്കുമെങ്കിലും തിരക്ക് പിടിച്ച ഈ ജീവിതത്തില്‍ ആര്‍ക്കും വ്യായാമം ചെയ്യാന്‍ സമയമില്ല എന്നതാണ് വാസ്തവം. കണക്കുകള്‍ പരിശോധിച്ചാല ബ്രിട്ടനിലെ മൊത്തം ജനസംഖ്യയില്‍ 66 ശതമാനം ആളുകളും ആഴ്ചയില്‍ അര മണിക്കൂര്‍ പോലും വ്യായാമം ചെയ്യത്തവരാണ്.
പഠനത്തിനു നേതൃത്വം നല്‍കിയ ഡോ: നീല്‍സ് വോളാര്‍ഡി പറയുന്നത് നമ്മുടെ മസിലുകള്‍ക്ക് ഷുഗര്‍ ശേഖരിച്ചു വെക്കാനുള്ള കഴിവുണ്ട്, ഗ്ലൈക്കൊജന്‍ രൂപത്തില്‍, വ്യായാമം ചെയ്യുന്ന പക്ഷം ഈ ശുഗരിനെ ഉപയോഗപ്പെടുത്തുവാന്‍ സാധിക്കും. വ്യായാമത്തിന് ശേഷം മസില്‍ രക്തത്തില്‍ നിന്നും ഷുഗര്‍ വീണ്ടും സ്വീകരിക്കുകയും ചെയ്യും. അതേസമയം വ്യായാമം ചെയ്യാത്തവരില്‍ ഈ പ്രവര്‍ത്തി നടക്കില്ല, ഇത് അവരില്‍ ഇന്‍സുലിന്‍ പ്രവര്‍ത്തനം കുറയ്ക്കാനും അതുവഴി ഉയര്‍ന്ന ബ്ലഡ് ഷുഗര്‍ നിലയിലേക്കും തുടര്‍ന്നു ടാപ്പ് 2 ഡയബട്ടിസ് ഉണ്ടാകാനും കാരണമാകും എന്നാണ്.
എന്നാല്‍ വ്യായാമം കൂടുതല്‍ നേരം ചെയ്യുവാന്‍ നമുക്ക് സമയമില്ല എന്നിരിക്കെ ഇപ്പോള്‍ നടത്തിയ ഈ കണ്ടെത്തല്‍ ആരോഗ്യകരമായ ടൈപ്പ് 2 ഡയബറ്റിസ് ഇല്ലാത്ത ജീവിതം ആഗ്രഹിക്കുന്ന ആളുകള്‍ക്ക് വലിയ ആശ്വാസം തന്നെയാണ്. അതേസമയം ഇത്തരത്തിലുള്ള വ്യായാമം നമ്മുടെ തടി കുറയ്കാനും മറ്റും സഹായിക്കില്ലയെങ്കിലും ഫിറ്റ്നസ് നിലനിര്‍ത്താന്‍ സഹായകമാണ്. യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് അപ്ലൈഡ് സൈക്കോളജിയില്‍ ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല