ലണ്ടന്‍ : പ്രമേഹം ഉണ്ടാകാന്‍ കാരണമാകുന്ന ജീനുകളെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുന്ന പത്ത് പുതിയ ജീനുകളെയാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ പ്രമേഹത്തിന് കാരണമാകുന്ന ജീനുകളില്‍ അറുപതെണ്ണത്തെ ശ്ാസ്ത്രജ്്ഞര്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞു. ഇതോടെ ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുന്ന ബയോളജിക്കല്‍ പ്രവര്‍ത്തനങ്ങളെ വിശദീകരിക്കാനാകുമെന്നാണ് കരുതുന്നത്. പുതിയ കണ്ടുപിടുത്തത്തോടെ മൂന്ന് മില്യണിലധികം വരുന്ന ബ്രി്്ട്ടീഷുകാരുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന ഈ രോഗത്തിന് കുറഞ്ഞ ചെലവില്‍ ചികിത്സ ഒരുക്കാനാകുമെന്നാണ് കരുതുന്നത്.
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, ബ്രോഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹാര്‍വാര്‍ഡ്, എംഐടി, മിഷിഗണ്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് മനുഷ്യന്റെ ഡിഎന്‍എയും ടൈ്പ്പ് 2 പ്രമേഹവും തമ്മിലുളള ബന്ധത്തെ കുറിച്ച് പഠനം നടത്തിയത്. നേച്ചര്‍ ജനിറ്റിക്‌സ് ജേര്‍ണലില്‍ ഇതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകിരിച്ചിട്ടുണ്ട്.
എന്നാല്‍ ജീനുകളും ശരീരത്തിന്റെ ബയോളജിക്കല്‍ പ്രവര്‍ത്തനങ്ങളും തമ്മിലുളള ബന്ധം വ്യക്തമാകാതെ മരുന്നുകള്‍ കണ്ടെത്തുക എന്നത് അസാധ്യമാണന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ മാര്‍ക്ക് മക്കാര്‍ത്തി പറഞ്ഞു. എന്നാല്‍ പുതിയ കണ്ടുപിടുത്തം ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഡയബ്റ്റിക്്‌സ് ഉളള 1400 ആളുകളുടേയും ഡയബറ്റിക്‌സ് ഇല്ലാത്ത 1400 ആളുകളുടേയും ഡിഎന്‍എ വിശകലനം ചെയ്താണ് മക് കാര്‍ത്തിയും സംഘവും ഡയബറ്റിക്‌സിന് കാരണമാകുന്ന ജീനുകളെ കണ്ടെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല