സ്വന്തം ലേഖകൻ: യുകെയിൽ വംശീയ വിദ്വേഷം നിറഞ്ഞ കത്തെഴുതിയതിന്റെ പേരിലുള്ള അന്വേഷണത്തിനു പിന്നാലെ ലേബർ പാർട്ടി എംപി ഡയാൻ ആബോട്ടിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. വിവാദ പരാമർശം അടങ്ങിയ കത്ത് ഞായറാഴ്ചയാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. തന്റെ പരാമർശങ്ങൾ പിൻവലിക്കുന്നതായി അറിയിച്ചുകൊണ്ട് ഡയാൻ പിന്നീട് ട്വീറ്റ് ചെയ്തു. പ്രസ്‌താവനയിൽ മറ്റുള്ളവർക്കുണ്ടായ വേദനയ്ക്ക് താൻ ക്ഷമ ചോദിക്കുന്നുവെന്നും ട്വീറ്റിൽ പറയുന്നു. അതേസമയം, ഡയാൻ ആബോട്ടിന്റെ പ്രസ്‌താവന കുറ്റകരമാണെന്ന് ലേബർ പാർട്ടി നേതൃത്വം അറിയിച്ചു.
ബ്രിട്ടനിലെ മാധ്യമങ്ങളിൽ ഒന്നായ ഗാർഡിയൻ ദിനപത്രത്തിലെ ഒരു ലേഖനത്തോട് കത്തിലൂടെ പ്രതികരിക്കവേയാണ് ഡയാൻ ആബോട്ടിന്റെ പരാമർശങ്ങൾ വിവാദമായത്. പ്രീസിവിൽ അമേരിക്കയിൽ ഐറിഷ്, ജൂത വംശജർക്ക് ബസിന്റെ പിൻഭാഗത്ത് ഇരിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലന്നും വർണ്ണവിവേചനം നിലനിന്നിരുന്ന കാലഘട്ടത്തിൽ ഈ വിഭാഗങ്ങൾക്ക് വോട്ടുചെയ്യാൻ സാധിച്ചിരുന്നുവെന്നും അടിമത്വത്തിന്റെ കാലഘട്ടത്തിൽ അടിമക്കപ്പലുകളിൽ വെള്ളക്കാർ ആരും ഉണ്ടായിരുന്നില്ലന്നും കത്തിലൂടെ ഡയാൻ ആബോട്ടിൻ പറഞ്ഞു. ഇതേ തുടർന്ന് ആബോട്ടിന്റെ കത്തിനെ തീർത്തും വർണ വിവേചനം നിറഞ്ഞ കത്ത് എന്ന് വിശേഷിപ്പിച്ചുകൊണ്ട് ബ്രിട്ടീഷ് ജൂവ്സ് ബോർഡ് ഓഫ് ഡെപ്യൂട്ടീസ് രംഗത്തു വന്നു.
പ്രസ്താവനയ്ക്ക് പിന്നാലെ തന്റെ പരാമർശം മൂലം ആർക്കെങ്കിലും വേദന ഉണ്ടായിട്ടുണ്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നതായി അബോട്ട് പറഞ്ഞു. വംശീയത പല വിഭാഗങ്ങളും പല തലത്തലാണ് അനുഭവിച്ചിരുന്നതെന്നും ഐറിഷ്, ജൂത വംശജർക്ക് അവരുടേതായ രീതിയിൽ ഭീകരമായ അനീതികൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഡയാൻ ആബട്ടിന്റെ അഭിപ്രായങ്ങളെ ലേബർ പാർട്ടി പൂർണ്ണമായും അപലപിക്കുന്നതായി ലേബർ പാർട്ടി വക്താവ് പറഞ്ഞു. ഇതേ തുടർന്നാണ് അദ്ദേഹത്തെ ലേബർ പാർട്ടി സസ്‌പെൻഡ് ചെയ്തത്. 1987 മുതൽ ലണ്ടന് സമീപമുള്ള ഹാക്ക്നി നോർത്ത് ആന്റ് സ്റ്റോക്ക് ന്യൂവിംഗ്ടൺ മണ്ഡലത്തിൽ നിന്നും ജയിക്കുന്ന എംപിയാണ് ഡയാൻ ആബോട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല