മാണ്ടേഗു സിറ്റി കൌണ്‍സിലിലേക്ക് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ മേയര്‍ സ്ഥാനത്തേക്ക് അന്തരിച്ച സ്ഥാനാര്‍ത്ഥിക്ക് ജയം. നവംബര്‍ എട്ടാം തീയതിയാണ് സിറ്റി കൌണ്‍സിലിലേക്ക് മേയര്‍-കൌണ്‍സിലര്‍ തിരഞ്ഞെടുപ്പ് നടന്നത്. 11-ാം തവണയും മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന നിലവിലുള്ള മേയര്‍ 85കാരനായ ഹെന്‍ട്രി റോസ്ലറും 35കാരനായ കെവിന്‍ എര്‍ബും മാത്രമാണ് മേയര്‍ സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ചിരുന്നത്.
സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ബാലറ്റ് പേപ്പറിന്റെ അച്ചടി പൂര്‍ത്തീകരിച്ചതിന്റെ പിറ്റേദിവസം മേയര്‍ റോസ്ലര്‍ അന്തരിച്ചു. മറ്റു കൌണ്‍സില്‍ മെമ്പര്‍മാരുടെയും തിരഞ്ഞെടുപ്പ് നടക്കേണ്ടതിനാല്‍ തിരഞ്ഞെടുപ്പ് നടന്ന നവംബര്‍ എട്ടിന് യാതൊരു മാറ്റവും ഇല്ലാതെയാണ് ബാലറ്റ് പേപ്പര്‍ വോട്ടര്‍മാര്‍ക്ക് ലഭിച്ചത്. മേയര്‍ സ്ഥാനത്തേക്ക് പോള്‍ ചെയ്ത 244 വോട്ടുകളില്‍ 129 വോട്ടുകള്‍ റോസ്ലറിനും 115 വോട്ടുകള്‍ എതിരാളിക്കും ലഭിച്ചു.
അന്തരിച്ച സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച വോട്ടുകള്‍ അസാധുവായി പരിഗണിക്കണമെന്ന സംസ്ഥാന തിരഞ്ഞെടുപ്പ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഏക എതിരാളി കെവിന്‍ എര്‍ബിനെ വിജയിയായി പ്രഖ്യാപിച്ചു. ഒരു വര്‍ഷം മുമ്പ് നടന്ന മേയര്‍ തിരഞ്ഞെടുപ്പിലും ഹെന്‍റി റോസ്ലറും കെവിന്‍ എര്‍ബുമാണ് മത്സരിച്ചത്. അന്നും ജയിച്ചത് റോസ്ലറായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല