സ്വന്തം ലേഖകൻ: കുവൈത്തിലെ അബ്ബാസിയയിൽ തീപിടിത്തത്തിൽ നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം അബ്ബാസിയയിലെ അൽ ജലീബ് മേഖലയിലാണ് അപകടം ഉണ്ടായത്. തിരുവല്ല നീരേറ്റുപുറം സ്വദേശികളായ മാത്യൂസ് മുളക്കൽ, ഭാര്യ ലിനി ഏബ്രഹാം, രണ്ടു മക്കൾ എന്നിവരാണ് മരിച്ചത്. സ്ഥലത്ത് അഗ്നിരക്ഷാ സേനയെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
നാട്ടിൽ നിന്ന് ഇന്നലെ വൈകിട്ടാണ് മാത്യൂസും കുടുംബവും മടങ്ങിയെത്തിയതെന്നാണ് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നത്. നാല് മണിയോടെയാണ് ഇവർ കുവൈത്തിൽ തിരിച്ചെത്തിയത്. എട്ടുമണിയോടെയാണ് ഫ്ലാറ്റിൽ അപകടം നടന്നത്.
ഫ്ലാറ്റിലെ രണ്ടാം നിലയിലാണ് മാത്യൂസും കുടുംബവും കഴിഞ്ഞിരുന്നത്. കുടുംബം വീട്ടിലെത്തി മണിക്കൂറുകൾ പിന്നിട്ടപ്പോഴേക്കും തീ പടരുകയായിരുന്നു. ഷോർട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നേയുള്ളൂ. ധാരളം മലയാളികൾ താമസിക്കുന്ന മേഖലയാണിത്.
കുവൈത്തിലെ തൊഴിലാളി ക്യാമ്പില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം ധനമന്ത്രി കെ എന്‍ ബാലഗോപാലും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയും ചേര്‍ന്ന് വീടുകളിലെത്തി കൈമാറി. കൊല്ലം സ്വദേശികളായ സാജന്‍ ജോര്‍ജ്, ഷമീര്‍ ഉമറുദ്ദീന്‍, സുമേഷ് പിള്ള, ലൂക്കോസ് വടക്കോട്ട് എന്നിവരുടെ കുടുംബാംഗങ്ങള്‍ക്കാണ് ചെക്കുകള്‍ കൈമാറിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല