ലണ്ടന്‍: പെട്രോള്‍ സ്‌റ്റേഷനില്‍ നിന്നും ഇന്ധനം നിറച്ച ശേഷം കാശ് നല്‍കാതെ കടന്നുകളയുന്ന വിരുതന് രാജ്യത്തെ എല്ലാ പെട്രോള്‍ സ്്‌റ്റേഷനിലും വിലക്ക് ഏര്‍പ്പെടുത്തി. ലിയാം ഈവന്‍സ് എന്ന ഇരുപത്തിഒന്നുകാരനായ യുവാവിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പതിനാല് ദിവസത്തിനുളളില്‍ ഇയാള്‍ അഞ്ച് തവണയാണ് വാഹനത്തില്‍ ഇ്ന്ധനം നിറച്ചശേഷം പണം നല്‍കാതെ കടന്നുകളഞ്ഞത്. നോര്‍ത്ത് വെയില്‍സിലെ ആഗ്ലസി ദ്വീപില്‍ നിന്നാണ് ലിയാനെ അറസ്റ്റ് ചെയ്തത്.
ആഗ്ലസി ദ്വീപില്‍ ഡീസലിന്റെ വില ലിറ്ററിന് 1.54 പൗണ്ടാണ്. ഇയാള്‍ കാറില്‍ ഡീഡലടിച്ച വകയില്‍ മുന്നൂറ് പൗണ്ടിലധികം വെട്ടിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ഹോളിഹെഡ്, ല്ലാന്‍ഗ്‌ഫെനി, ട്രെഗെല്‍, സെമേസ് എന്നിവിടങ്ങളിലെ പമ്പുകളിലാണ് ഇയാള്‍ പണം നല്‍കാനുളളത്. ഹോളിഹെഡ് മജിസ്‌ട്രേട്ട് കോടതിയില്‍ മാത്രം ഇയാള്‍ക്കെതിരേ അഞ്ച് പരാതികള്‍ ലഭിച്ചിട്ടുണ്ട്. എല്ലാം പണം നല്‍കാതെ കടന്നുകളഞ്ഞതിന്റെ പേരിലാണ്.
ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് ഇയാള്‍ രാജ്യത്തെ പെട്രോള്‍ സ്‌റ്റേഷനില്‍ കയറുന്നത് കോടതി വിലക്കിയിട്ടുളളത്. അടുത്ത മാസം ഇയാള്‍ക്കുളള ശിക്ഷ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. മേയ് 9ന് ട്രെഗെലിലാണ് ഇയാള്‍ ആദ്യത്തെ കുറ്റം ചെയ്യുന്നത്. അറുപത്തിയാറ് പൗണ്ടിന് പെട്രോളടിച്ചശേഷം പണം നല്‍കാതെ വാഹനമോടിച്ച് പോവുകയായിരുന്നു. മൂന്നുദിവസത്തിന് ശേഷം ല്ലാന്‍ഗ്‌ഫെനിയിലെ ഹെറോണ്‍ പെട്രോള്‍ സ്‌റ്റേഷനില്‍ നിന്ന് 72 പൗണ്ടിന്റെ പെട്രോളടിച്ച ശേഷം മുങ്ങി. പിന്നീട് മെയ് 15 നും 23 നും ഇടയില്‍ ഹോളിഹെഡിലെ ടെസ്‌കോ ഗാരേജില്‍ നിന്നും 73, 70, 30 പൗണ്ടുകള്‍ക്ക് ഇന്ധനം നിറച്ചശേഷം പണം നല്‍കാതെ കടന്നുകളഞ്ഞു.
എന്നാല്‍ പെട്രോളിന്റേയും മറ്റും ഉയര്‍ന്ന വിലകാരണമാണ് പണം നല്‍കാന്‍ കഴിയാത്തതെന്നാണ് ലിയാം ഈവന്‍സിന്റെ വാദം. ഒരു ഐറിഷ് കമ്പനിയില്‍ സബ്ബ് കോണ്‍ട്രാക്ടറും ജോലിക്കാരനുമായി തൊഴില്‍ ചെയ്യുകയാണ് ഈവന്‍സ്. കമ്പനി തൊഴിലാളികള്‍ക്ക് അസുഖമായാല്‍ ആനുകൂല്യം നല്‍കാറില്ലന്നും ചെറിയ തെറ്റുകള്‍ക്ക് പോലും കനത്ത പിഴ ഈടാക്കാറുണ്ടെന്നും അതിനാല്‍ പണത്തിന് ഞെരുക്കം അനുഭവപ്പെടുന്ന അവസ്ഥയിലാണ് പെട്രോളടിച്ച ശേഷം പണം നല്‍കാതെ കടന്നുകളയുന്നതെന്നും ഈവന്‍സ് പറഞ്ഞു. ഇപ്പോള്‍ ജോലിക്ക് ട്രയിനിലാണ് പോകുന്നതെന്നും ഈവന്‍സ് കോടതിയില്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല