ബ്രിട്ടീഷ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഡീസല്‍വില കുറച്ചു. ഒരാഴ്ച്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഡീസല്‍വിലയില്‍ കുറവ് വരുത്തുന്നത്. ഇതോടെ ഡീസല്‍ വില പെട്രോളിന്റേതിനേക്കാള്‍ കുറവായി. 15 വര്‍ഷത്തിനിടെ ഇതാദ്യമായിട്ടാണ് ഡീസലിന് പെട്രോളിനെക്കാള്‍ വില കുറയുന്നത്.
അതേസമയം ഡീസല്‍ വിലയില്‍ രണ്ട് പെന്‍സിന്റെ കൂടെ കുറവ് വരുത്തുമെന്ന് മോറിസണ്‍സ്, ടെസ്‌കോ എന്നീ കമ്പനികള്‍ അറിയിച്ചു.
ഡീസലിന്റെ ഹോള്‍സെയില്‍ വിലയില്‍ കുറവുണ്ടാകുമ്പോള്‍ കസ്റ്റമേഴ്‌സിന് കൂടുതല്‍ സേവിംഗ്‌സ് നല്‍കാന്‍ സാധിക്കുമെന്ന് മോറിസണ്‍സ് പെട്രോള്‍ ഡയറക്ടര്‍ മാര്‍ക്ക് ടോഡ് പറഞ്ഞു. കസ്റ്റമേഴ്‌സിന് കൂടുതല്‍ സേവിംഗ്‌സ് നല്‍കുന്നതിനെക്കുറിച്ചുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് കൊണ്ടിരിക്കുകയാണെന്നും ഇതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും മാര്‍ക്ക് ടോഡ് പറഞ്ഞു.
ടെസ്‌കോയുടെ പുതിയ ഡീസല്‍ വില ഇന്ന് 1 പിഎം മുതല്‍ 500 ഫില്ലിംഗ് സ്റ്റേഷനുകളില്‍ നിലവില്‍ വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല