1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2024

സ്വന്തം ലേഖകൻ: പാസ്‌പോര്‍ട്ടുകളില്‍ സ്റ്റാമ്പ് പതിപ്പിക്കുന്ന രീതി നവംബര്‍ പത്തോടെ യൂറോപ്യന്‍ യൂണിയന്‍ അവസാനിപ്പിക്കുകയാണ്. അതായത് നിങ്ങളുടെ പാസ്‌പോര്‍ട്ടില്‍ യൂറോപ്യന്‍ യൂണിയന്റെ സ്റ്റാമ്പ് പതിപ്പിക്കണം എന്നാഗ്രഹമുണ്ടെങ്കില്‍ നിങ്ങള്‍ നവംബര്‍ പത്തിനു മുന്‍പ് ഏതെങ്കിലും യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരിക്കണം. അല്ലെങ്കില്‍ യൂറോപ്യന്‍ സ്റ്റാമ്പ് ഇനിയൊരിക്കലും നിങ്ങളുടെ പാസ്‌പോര്‍ട്ടില്‍ പതിയില്ല. ഈ രീതി നിര്‍ത്തി പകരം ഡിജിറ്റല്‍ സംവിധാനം ഒരുക്കാനാണ് യൂണിയന്റെ തീരുമാനം.

പുതിയ എന്‍ട്രി എക്‌സിറ്റ് സിസ്റ്റം (EES) സംവിധാനമാണ് സ്റ്റാമ്പുകള്‍ക്ക് പകരക്കാനാവുക. എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാനും സുരക്ഷ വര്‍ധിപ്പിക്കാനും വേണ്ടിയാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്. നിലവിലെ സംവിധാനം ഏറെ അധ്വാനം വേണ്ടതും എന്നാല്‍ കൃത്യമായ വിവരശേഖരണത്തിനും ട്രാക്കിങ്ങിനും സഹായിക്കാത്തതുമാണെന്നുമാണ് യൂണിയന്റെ അഭിപ്രായം. പുതിയ സംവിധാനത്തിലെ ബയോമെട്രിക്ക് ഡാറ്റയിലൂടെ യാത്രക്കാരെ കൃത്യമായി ട്രാക്ക് ചെയ്യാനും സുരക്ഷ വര്‍ധിപ്പിക്കാനും സാധിക്കും. യാത്രക്കാരുടെയും ജീവനക്കാരുടെയും ബുദ്ധിമുട്ടുകളും കുറയും.

2022 മുതല്‍ തന്നെ EES നടപ്പിലാക്കാന്‍ നീക്കമുണ്ടായിരുന്നെങ്കിലും പല കാരണങ്ങളാല്‍ വൈകുകയായിരുന്നു. എന്നാല്‍ ഒറ്റയടിക്ക് പുതിയ സംവിധാനത്തിലേക്ക് മാറുന്നത് വിജയിക്കുമോ എന്ന ആശങ്ക അധികൃതര്‍ക്കുണ്ട്. അതോടൊപ്പം പരമ്പരാഗത സ്റ്റാമ്പ് സംവിധാനം മാറ്റുന്നത് ഒരു വിഭാഗം സഞ്ചാരികളെയും നിരാശരാക്കിയിട്ടുണ്ട്. എന്നില്‍ നിരന്തരം യൂറോപ്യന്‍ യാത്ര നടത്തേണ്ടി വരുന്ന ബിസിനസുകാര്‍ ഉള്‍പ്പടെയുള്ളവര്‍ ഇതിനെ സ്വാഗതം ചെയ്യുകയാണ്. വിമാനത്താവളങ്ങളിലെയും അതിര്‍ത്തികളിലെയും കാലതാമസങ്ങള്‍ ഒഴിവാകുമെന്നുള്ളതാണ് ഇവരെ ആകര്‍ഷിക്കുന്ന ഘടകം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.