1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2024

സ്വന്തം ലേഖകൻ: ബോര്‍ഡര്‍, ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ ആധുനികവത്കരിക്കുന്നതിന്റെയും, ഡിജിറ്റലൈസ് ചെയ്യുന്നതിന്റെയും ഭാഗമായി ഇ-വീസകള്‍ നടപ്പാക്കുന്നത് പ്രാബല്യത്തില്‍ വരുത്തി യുകെ. പേപ്പര്‍ രേഖകളുള്ള ലക്ഷക്കണക്കിന് വീസക്കാരെ 2025-ഓടെ പൂര്‍ണ്ണമായി ഡിജിറ്റല്‍ ഇ-വീസയിലേക്ക് മാറ്റുന്നതിന്റെ ഭാഗമാണ് പദ്ധതി.

ബയോമെട്രിക് റസിഡന്‍സ് പെര്‍മിറ്റ് എന്നറിയപ്പെടുന്ന പേപ്പര്‍ ഇമിഗ്രേഷന്‍ രേഖകള്‍ കൈയിലുള്ളവര്‍ക്ക് ഹോം ഓഫീസ് ഇമെയിലുകള്‍ അയച്ച് തുടങ്ങിയിട്ടുണ്ട്. ഇത്തരം ഇമെയില്‍ ലഭിക്കുന്നവരോട് യുകെ വീസ സ് & ഇമിഗ്രേഷന്‍ (യുകെവിഐ) അക്കൗണ്ട് തയ്യാറാക്കി ഇ-വീസ നേടാനാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. ഘട്ടംഘട്ടമായാണ് പദ്ധതിയുടെ നടപ്പാക്കല്‍, 2024 സമ്മറില്‍ എല്ലാ ബിആര്‍പി ഹോള്‍ഡര്‍മാരിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം.

ബോര്‍ഡര്‍ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ഏറെ സഹായിക്കുന്ന ഇ വീസകള്‍ പേപ്പര്‍ രേഖകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍, നഷ്ടപ്പെടല്‍, ദുരുപയോഗം എന്നിവ കുറയ്ക്കാനും സഹായിക്കുമെന്ന് ഹോം ഓഫീസ് പ്രസ്താവന പറഞ്ഞു. ഇമിഗ്രേഷന്‍ സ്റ്റാറ്റസ് തെളിയിക്കാനുള്ള സുരക്ഷിതമായ മാര്‍ഗ്ഗമെന്നതിന് പുറമെ കോണ്ടാക്ട്‌ലെസ് ബോര്‍ഡര്‍ ജോലി ഊര്‍ജ്ജിതപ്പെടുത്താനും ഇത് സഹായിക്കും.

ഓട്ടോമേറ്റഡ് ഇമിഗ്രേഷന്‍ സിസ്റ്റമെന്ന ഗവണ്‍മെന്റ് ദൗത്യമാണ് ഇതുവഴി നടപ്പാകുന്നത്. ഇ-വീസകള്‍ ഉള്ളത് നിരവധി ഗുണങ്ങളാണ് വീസക്കാര്‍ക്കും നല്‍കുന്നത്. വീസ തട്ടിപ്പ്, ദുരുപയോഗം എന്നിവ തടയുമെന്നതിനാല്‍ പ്രവാസികള്‍ക്കും ഇത് പ്രയോജനപ്രദമാകുമെന്നാണ് അധികൃതര്‍ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.