സ്വന്തം ലേഖകന്‍: ബ്രസീലില്‍ പ്രസിഡന്റ് ദില്‍മ റൂസേഫിന് തിരിച്ചടി, ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് ബ്രസീല്‍ പാര്‍ലമെന്റിന്റെ അധോസഭയുടെ അംഗീകാരം. ആകെ 513 അംഗങ്ങളില്‍ 367 പേര്‍ ഇംപീച്ച്‌മെന്റിനെ അനുകൂലിച്ച് വോട്ട്‌ചെയ്തു. 342 അംഗങ്ങളുടെ പിന്തുണയാണ് പ്രമേയം പാസാകാന്‍ വേണ്ടിയിരുന്നത്.
ഇനി ഉപരിസഭയായ സെനറ്റിലാണ് പ്രമേയം വോട്ടിനിടുക. സെനറ്റില്‍ പ്രമേയത്തിന് കേവല ഭൂരിപക്ഷം ലഭിച്ചാല്‍ ദില്‍മ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിനില്‍ക്കും. അഴിമതി ആരോപിച്ചാണ് ദില്‍മയുടെ നേതൃത്വത്തിലുള്ള തൊഴിലാളിപാര്‍ടി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വലതുപക്ഷ ശക്തികള്‍ ശ്രമിക്കുന്നത്.
വര്‍ക്കേഴ്‌സ് പാര്‍ടി അംഗങ്ങളും അനുഭാവികളും ദില്‍മയ്ക്ക് അനുകൂലമായി സ്വീകരിക്കുന്ന പ്രത്യക്ഷ നിലപാടുകളും സമരങ്ങളും കോടതിയെ സ്വാധീനിച്ചേക്കാം. ആയിരക്കണക്കിനുപേരാണ് ദില്‍മയെ അനുകൂലിച്ച് പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ തടിച്ചുകൂടിയത്.
സെനറ്റില്‍ പ്രമേയം പാസായാല്‍ ദില്‍മയെ കോടതിക്ക് വിട്ടുകൊടുത്ത് നിലവില്‍ വൈസ് പ്രസിഡന്റായ മൈക്കേല്‍ ടൈമറെ പ്രസിഡന്റാക്കാനാണ് ഭരണ കക്ഷിയുടെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല