
മലയാളികളുടെ ജനപ്രിയ നായകനായ ദിലീപിനെതിരെ ആരോപണ ശരങ്ങൾ ഉതിർക്കാൻ സിനിമക്കകത്തും അല്ലാതെയുമുള്ള നിരവധി പേർ തക്കം പാർത്തിരിക്കുന്നതിനിടയിൽ പുതിയ ചില വെളിപ്പെടുത്തലുകളുമായി കെ പി എ സി ലളിത രംഗത്തെത്തിയിരിക്കുന്നു.മീശമാധവൻ എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ ദിലീപ് അവതരിപ്പിച്ച മാധവൻ എന്ന ചേക്കിലെ കള്ളനേക്കാളും ഹൃദയ ശുദ്ധിയും ജീവിതനന്മ്മയും എന്നും കാത്തു സൂക്ഷിക്കുന്ന ഒരു മനുഷ്യനാണ്യ ഥാർഥ ജീവിതത്തിലും ദിലീപ് എന്നാണ് ലളിത വികാരനിർഭരമായി തുറന്നു പറഞ്ഞത്.
ദിലീപ് മികച്ച നടനെന്നതിലുപരി ഒരു നല്ല മനുഷ്യനാണെന്ന് അവര്‍ പറഞ്ഞു. പ്രതിസന്ധിഘട്ടങ്ങളില്‍ തന്റെ കുടുംബത്തെ അദ്ദേഹം സഹായിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. തന്റെ ഭര്‍ത്താവും സംവിധായകനുമായ ഭരതന്റെ മരണശേഷം ദിലീപ് സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. തനിക്ക് പുറമെ കാന്‍സര്‍ ബാധിതനായിരുന്ന സമയത്ത് നടന് കൊല്ലം തുളസിക്കും ശാന്തകുമാരിക്കും ദിലീപ് സഹായം നല്‍കിയിട്ടുണ്ട്. താന്‍ അഭിനയിക്കുന്ന ചിത്രത്തില്‍ കൊല്ലം തുളസിക്ക് അഭിനയിക്കാന്‍ വേഷവും അതിന് വലിയ സംഖ്യ പ്രതിഫലമായി ദിലീപ് നല്കി. ശാന്തകുമാരിക്ക് വീട് പണിക്കാണ് ദിലീപ് സഹായിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
താൻ ചെയുന്ന നല്ല കാര്യങ്ങൾ ആരോടും പറയാത്ത ദിലീപിന്റ്റെ തനതായ സ്വഭാവം കാരണം ഇത്തരം അനവധി നല്ല കാര്യങ്ങൾ ഒരുപക്ഷെ ദീര്‍ഘകാലം ഭാര്യയായി ക്കഴിഞ്ഞിരുന്ന മഞ്ജുവിന് പോലും അറിയുവാൻ കഴിഞ്ഞിട്ടുണ്ടോ എന്നതും സംശയമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല