സ്വന്തം ലേഖകന്‍: ദിലീപും കാവ്യ മാധവനും അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രത്തുനു വേണ്ടി വീണ്ടും ഒന്നിക്കുന്നു. നീണ്ട ഇടവേളക്കു ശേഷം അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘പിന്നെയും’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. മെയ് 11ന് തിരുവനന്തപുരത്ത് വച്ച് ചിത്രീകരണം ആരംഭിക്കും.
നെടുമുടി വേണു, വിജയരാഘവന്‍, ഇന്ദ്രന്‍സ്, കെ.പി.എ.സി ലളിത, രവി വളളത്തോള്‍, സുധീര്‍ കരമന എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ബി അജിത് കുമാര്‍ എഡിറ്റംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് എം.ജെ രാധാകൃഷ്ണനാണ്.
2008 ല്‍ പുറത്തിറങ്ങിയ ഒരു പെണ്ണും രണ്ട് ആണുമായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍ അവസാനം സംവിധാനം ചെയ്ത ചിത്രം. നേരത്തെ അടൂരിന്റെ നാല് പെണ്ണുങ്ങള്‍ എന്ന ചിത്രത്തില്‍ കാവ്യ അഭിനയിച്ചിരുന്നു.
2011ല്‍ പുറത്തിറങ്ങിയ വെള്ളരിപ്രാവിന്റെ ചെങ്ങാതിയിലാണ് ദിലീപും കാവ്യയും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. ചിത്രത്തിലെ അഭിനയത്തിന് ദിലീപിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല