സ്വന്തം ലേഖകന്‍: ഇന്ത്യക്കാരന്റെ സത്യസന്ധതക്ക് ഷാര്‍ജ പോലീസിന്റെ ആദരം. ഒന്നും രണ്ടുമല്ല, 10,000 ദിര്‍ഹമടങ്ങിയ പേഴ്‌സാണ് ദിലീപ് പോലീസിനെ ഏല്‍പ്പിച്ചത്. പേഴ്‌സിനത്ത് ഉടമയുടെ സുപ്രധാനമായ രേഖകളും, ബാങ്ക് കാര്‍ഡുകളും ഉണ്ടായിരുന്നു.
അവിചാരിതമായി കളഞ്ഞു കിട്ടിയ പേഴ്‌സിലെ പണവും സുപ്രധാന രേഖകളും ഭദ്രമായി ദിലീപ് ഷാര്‍ജ പോലീസിനെ ഏല്‍പ്പിക്കുനയാണുണ്ടായത്. ദിലീപിന്റെ സത്യസന്ധത പോലീസുകാരെ അത്ഭുതപ്പെടുത്തുകയും ചെയ്തു.
തുടര്‍ന്ന് ഞായറാഴ്ച ഷാര്‍ജയിലെ ഉയര്‍ന്ന പോലീസ് അധികാരികളുടെ സാന്നിധ്യത്തില്‍ ദിലീപിന്‍ സ്വീകരണവും പുരസ്‌കാരവും നല്‍കുകയായിരുന്നു. സെന്‍ട്രന്‍ റീജിയന്‍ ഓഫ് പോലീസിന്റെ ഡയറക്ടര്‍ കേണല്‍ ഹാരന്‍ അല്‍ കിത്ബി, സെന്‍ട്രല്‍ റീജിയന്‍ ഓഫ് പോലീസിന്റെ തന്നെ സപ്പോര്‍ട്ട് സര്‍വീസസ് ശാഖാ മാനേജര്‍ മേജര്‍ അബ്ദുള്ള അല്‍ സാബി എന്നിവര്‍ ചേര്‍ന്ന് ദിലീപിന് പുരസ്‌കാരം സമ്മാനിച്ചു.
ഷാര്‍ജ പോലീസും പ്രവാസികള്‍ അടക്കമുള്ള പൊതുജനങ്ങളുമായുള്ള ഊഷ്മളമായ ബന്ധത്തിന്റെ അടയാളമാണ് പുരസ്‌കാരമെന്ന് അധികാരികള്‍ പറഞ്ഞു. കൂടാതെ സുരക്ഷിതവും പരസ്പര സഹകരണത്തില്‍ അധിഷ്ഠിതവുമായ ഒരു സമൂഹത്തെ കുറിച്ചുള്ള സന്ദേശം പുരസ്‌കാരം രാജ്യം മുഴുവന്‍ പരത്തട്ടെയെന്നും പോലീസ് അധികാരികള്‍ ആശംസിച്ചു.
പുരസ്‌കാര ദാനം നിര്‍വഹിച്ച കേണല്‍ അല്‍ കിത്ബി ദിലീപിന്റെ സത്യസന്ധതയെ പുകഴ്ത്തുകയും അദ്ദേഹം രാജ്യത്തിനു മുഴുവന്‍ മാതൃതയാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല