1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2012

ജയറാം ഷോയുടെ വന്‍ വിജയത്തിനു ശേഷം മലയാളികള്‍ക്ക്‌ വീണ്ടും ആവേശം പകരാനായി ന്യൂകാസിലില്‍ ദിലീപ്‌- ഭാവന ഷോ എത്തുന്നു . ജോലി തിരക്കിന്റെയും സംഘര്‍ഷങ്ങളുടെയും ഇടയില്‍ ചില മണിക്കൂറുകള്‍ ആഹ്ലാദിക്കാനും ആഞ്ഞു ചിരിക്കാനുമായി ഒരുക്കുന്ന ഈ മെഗാ ഷോ ജൂണ്‍ 17 ഞായറാഴ്‌ച നോര്‍ത്ത്‌ ഈസ്‌റ്റ്‌ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ഹാളുകളിലൊന്നായ Rainton Meadows Arena യിലാണ്‌ അരങ്ങേറുന്നത്‌. വൈകിട്ട്‌ ആറു മണി മുതലാണ്‌ ഷോ നടക്കുക.

ഷോയുടെ പ്രധാന സ്‌പോണ്‍സര്‍മാരും കോ-ഓര്‍ഡിനേറ്റര്‍മാരുമായ റെജി തോമസ്‌ കൊട്ടാരക്കര, സാജന്‍ ജോര്‍ജ്ജ്‌, സാജു ജോണ്‍, സുനില്‍ ഐസക്‌ എന്നിവരുടെ നേതൃപാടവും പരിപാടിയുലുടനീളം തെളിയുമെന്നത്‌ ശ്രദ്ധേയമാണ്‌. ഷോയില്‍ ആയിരത്തിലധികം പേര്‍ പങ്കെടുക്കുമെന്നാണ്‌ സംഘാടക സമിതി പ്രതീക്ഷിക്കുന്നത്‌. ന്യൂകാസിലിലെ മലയാളി കമ്മ്യൂണിറ്റിയുടെ പിന്തുണയും ഇവരുടെ മികച്ച പ്രോഗ്രാമുകളുടെ അവതരണവും ഷോയ്‌ക്ക്‌ മാറ്റു കൂട്ടും. ന്യൂകാസില്‍, വാഷിങ്‌ടണ്‍, ഗുര്‍ഹം, നോര്‍ത്ത്‌ ഷീല്‍ഡ്‌, സൗത്ത്‌ ഷീല്‍ഡ്‌, സുന്ദര്‍ലാന്‍ഡ്‌, ഡാര്‍ലിങ്‌ടണ്‍, മിഡില്‍ബറോ, ഗ്ലാസ്‌ഗോ എന്നിവിടങ്ങളില്‍ നിന്നുള്ള കാലപ്രേമികളെയാണ്‌ ഷോയിലേയ്‌ക്ക്‌ പ്രതീക്ഷിക്കുന്നത്‌്‌.

ഷോ നടക്കുന്ന ഹാളിന്‌ രണ്ടായിരം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയും. സൗജന്യ കാര്‍ പാര്‍ക്കിംഗ്‌ സൗകര്യമുണ്ടായിരിക്കും. രണ്ടു നിലകളിലായി, റോസ്‌ബറി സ്യൂട്ട്‌, വില്ലോ സ്യൂട്ട്‌ എന്നിങ്ങനെ ഇരിപ്പിടങ്ങളെ വേര്‍തിരിച്ചിരിക്കും. മള്‍ട്ടി ഫങ്‌ഷണല്‍ പവലിയനും പ്രവേശന കവാടത്തില്‍ സജ്ജമാക്കും. മൂന്നു മണിക്കൂര്‍ നീളുന്ന ഷോയില്‍ പാട്ട്‌, ഡാന്‍സ്‌, കോമഡി സ്‌കിറ്റ്‌ തുടങ്ങിയ പ്രോഗ്രാമുകള്‍ കൊണ്ട്‌ കൊഴുപ്പേകി കൈയടി ഏറ്റു വാങ്ങാന്‍ തയാറായ ദിലീപ്‌ ഭാവന ടീമിനെ വരവേല്‌ക്കാന്‍ കാത്തിരിക്കുകയാണ്‌ ന്യൂകാസിലിലെ ഉള്‍പ്പെടെയുള്ള യുകെ മലയാളികള്‍

ഷോ നടക്കുന്ന ഹാള്‍

Rainton Meadows Arena, Mercantile Road, Houghton le Spring,
Tyne and Wear, DH4 5PH

ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും

Reji Thomas Kottarakara : 07962200998
Sajan George : 07886842190
Sunil Issac : 07832055392
Saju John : 07737324471

Manoj Middlesbrough : 07946657724
Jiby Gopalan : 07500896500
Gini Kodiyattu : 07903600645
Eldos Paul : 07828414538
Sanju George : 07889172695
Toji Kurian : 07859893134
Your Choice : 01912749675

Benny John Glasgow : 07969634138

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.