സ്വന്തം ലേഖകന്‍: താങ്കെളെന്നാണ് അഭിനയം പഠിക്കുക, ദില്‍വാലെ കണ്ട ആരാധകന്റെ ചോദ്യത്തിന് ഷാരൂഖാന്റെ ഉരുളക്ക് ഉപ്പേരി. സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ ചിത്രമായ ദില്‍വാലെയ്ക്ക് സമ്മിശ്ര പ്രതികരണമാണ് രാജ്യമെമ്പാടും നിന്ന് ലഭിക്കുന്നത്. ഏറെക്കാലത്തിനു ശേഷം ഷാരൂഖ് കാജോള്‍ ജോടികള്‍ ഒന്നിച്ച ചിത്രം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്നാണ് പൊതുവെ വിലയിരുത്തല്‍.
ചിത്രം കണ്ട് നിരാശനായ ഒരു ആരാധകനാണ് താങ്കള്‍ എന്നാണ് അഭിനയം പഠിക്കുകയെന്ന് ഷാരൂഖിന് ട്വീറ്റ് ചെയ്തത്. ഉടന്‍ വന്നു ഉരുളക്ക് ഉപ്പേരി പോലെ ഷാരൂഖിന്റെ മറുപടി. മരിക്കും വരെ നിങ്ങള്‍ക്ക് അഭിനയം പഠിക്കാന്‍ കഴിയില്ലെന്നും സൂത്രവാക്യങ്ങളോ ഗുണനപ്രക്രിയയോ അല്ല അഭിനയം എന്നും താരം തിരിച്ചടിച്ചു.
രണ്ടും ട്വീറ്റുകളും അധികം വൈകാതെ വൈറലാകുകയും ചെയ്തു. നേരത്തെ അസഹിഷ്ണൂതാ വിവാദത്തിന്റെ പേരില്‍ യുവമോര്‍ച്ച ജബല്പൂരില്‍ ദില്‍വാലെ പ്രദര്‍ശിപ്പിച്ച തിയറ്റര്‍ അടിച്ചു തകര്‍ത്തിരുന്നു. റിലീസ് ചെയ്തതു മുതല്‍ വിവാദങ്ങളിലൂടെയാണ് യാത്രയെങ്കിലും ചിത്രം ആദ്യ ദിവസം നേടിയത് 21 കോടി രൂപയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല