സ്വന്തം ലേഖകന്‍: ദില്‍വാലെ സംവിധായകന്‍ രോഹിത് ഷെട്ടി തിരുടാ തിരുടാ, ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ അടിച്ചുമാറ്റിയതാണെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്ത്. ചിത്രത്തിലെ പല രംഗങ്ങളും ഹോളിവുഡ് ചിത്രങ്ങളും, ടിവി പരസ്യങ്ങളും, ടിവി ഷോകളും കോപ്പിയടിച്ചതാണെന്നാണ് ചിലരുടെ ആരോപണം. ചിത്രത്തിലെ കോപ്പിയടി രംഗങ്ങള്‍ ഉള്‍പ്പെടുത്തി ചിത്രീകരിച്ച വീഡിയോ സമൂഹമാധ്യങ്ങളില്‍ വൈറലാകുകയും ചെയ്തു. ചിത്രത്തിലെ വരുണ്‍ ധവാന്റെ ആദ്യ രംഗം ബിഎംഡബ്യൂവിന്‍റെ എം4 ന്റെ പരസ്യ ചിത്രത്തിന്റെ പകര്‍പ്പാണെന്നാണ് ഒരു ആരോപണം. കാജോളും ഷാരൂഖും തമ്മിലുള്ള കാറോട്ടവും തുടര്‍ന്നുള്ള പ്രേമം തുറന്നു പറച്ചിലും അടിച്ചുമാറ്റിയത് ടോം ക്രൂസിന്‍റെ എംഐ 2 എന്ന ചിത്രത്തില്‍ നിന്നുമാണെന്നും വീഡിയോയില്‍ പറയുന്നു. ചിത്രത്തിലെ കാജോളിനോട് ഷാരൂഖ് പ്രണയം വെളിപ്പെടുത്തുന്ന രംഗം ടിവി ഷോ ആയാ ഹൌ ഐ മെറ്റ് യുവര്‍ മദറില്‍ നിന്നും എടുത്തതാണെന്നാണ് അടുത്ത്. വരുണ്‍ ധവാന്‍റെ പ്രേമം തുറന്നു പറച്ചില്‍ ലൌ ആക്ച്വലി എന്ന ഷോയില്‍ നിന്നും എടുത്തതാണെന്നും വീഡിയോ പറയുന്നു. ഷരാബി എന്റര്‍ടൈന്‍മെന്റാണ് വീഡിയോ യൂട്യൂബിലൂടെ പുറത്ത് വിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല