സ്വന്തം ലേഖകന്‍: ഷാരൂഖ് ഖാന്‍ കാജോള്‍ ജോടികള്‍ വീണ്ടും ഒരുമിക്കുന്ന ദില്‍വാലേക്ക് തിയറ്റര്‍ അടിച്ചു തകര്‍ത്ത് യുവമോര്‍ച്ചയുടെ വരവേല്‍പ്പ്. മധ്യപ്രദേശിലെ ജബല്‍പൂരിലുള്ള തിയറ്ററിലാണ് ദില്‍വാലെ പ്രദര്‍ശിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത്.
ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം തുടങ്ങി ഏതാനും മിനിട്ടുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ എത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തിയറ്ററിനുള്ളില്‍ കയറി അവിടെയുള്ള പോസ്റ്ററുകളും ബോര്‍ഡുകളുമൊക്കെ അടിച്ചു തകര്‍ക്കുകയായിരുന്നു.
രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞ ഷാരൂഖിന്റെ ഒരു ചിത്രവും തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് നേരത്തെ സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. പ്രദര്‍ശിപ്പിച്ചാല്‍ തിയറ്റര്‍ അടിച്ചു തകര്‍ക്കുമെന്നായിരുന്നു ഭീഷണി. ദില്‍വാലെ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ അടിച്ചു തകര്‍ക്കുമെന്ന് നേരത്തെ തന്നെ യുവമോര്‍ച്ച മുന്നറിയിപ്പു നല്‍കിയിരുന്നതിനെ തുടര്‍ന്ന് സുരക്ഷ കര്‍ശനമാക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. .
അതോടൊപ്പം രണ്‍വീര്‍ സിംഗിന്റെ ബജ്‌റാവോ മസ്താനി എന്ന ചിത്രത്തിനെതിരെയും പ്രതിഷേധം നടക്കുന്നുണ്ട്. പൂനെയിലാണ് ബജ്‌റാവോ മസ്താനിക്കെതിരെ പ്രതിഷേധം നടന്നത്. തുടര്‍ന്ന് ബജ്‌റാവോ മസ്താനിയുടെ മൂന്നു ഷോകള്‍ റദ്ദാക്കേണ്ടി വന്നു.
ചരിത്രത്തെ വളച്ചൊടിച്ചെന്ന് ആരോപിച്ച് നേരത്തെ തന്നെ ബജ്‌റാവോ മസ്താനിക്കെതിരെ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ബജ്‌റാവോ പെഷവ എന്ന രാജാവുമായി ബന്ധപ്പെട്ട ചരിത്ര വസ്തുതകള്‍ സിനിമയില്‍ തെറ്റായി നല്‍കിയെന്നായിരുന്നു ആരോപണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല