മദ്യപിച്ച ആളെക്കൊണ്ട് വാഹനം ഓടിപ്പിക്കുന്ന പോലീസുകാരെ നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഇംഗ്ലണ്ടില്‍ ഇനി അത്തരം പോലീസുകാരെ കണ്ടെങ്കില്‍ അതിശയിക്കേണ്ടതില്ല. സൌതംപ്ടന്‍ മജിസ്ട്രേറ്റു കോടതി കഴിഞ്ഞ ദിവസം വാദം കേട്ട കേസ് അത്തരത്തില്‍ ഒന്നാണ്, മദ്യപിച്ച് വാഹനം ഒടിച്ചതിന് പോലീസ് റോഡില്‍ വെച്ച് പിടിച്ച ആളെ അതേ വാഹനം ഓടിപ്പിച്ചു പോലീസ് സ്റ്റേഷനില്‍ വരുത്തിയത്രേ!
ജോലി കഴിഞ്ഞു അല്പം ‘അകത്താക്കി’ തന്റെ ലാന്‍ഡ് ലോവറില്‍ വീട്ടിലേക്ക് വരികയായിരുന്ന ജോണ് ഹെരോനിനെ (33 ) പോലീസ് പിടിക്കുമ്പോള്‍ പോലീസുകാരുടെ കയ്യില്‍ ഇയാള്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ബ്രീത്ത്‌ലൈസര്‍ ഇല്ലായിരുന്നു. ചോദിച്ചപ്പോള്‍ നമ്മുടെ കക്ഷി, ഹെരോണ്‍, കുടിച്ചതായ് സമ്മതിച്ചുമില്ല.
ഇയാള്‍ സ്റ്റേഷനിലേക്ക് വന്ന വഴിയില്‍ 3 ജംഗ്ഷനുകളും 2 വളവുകളും ഉണ്ടായിരുന്നു. എന്തായാലും ഹെരോനിനു ഒന്നും പറ്റാഞ്ഞത് ‘പോലീസുകാരുടെ’ ഭാഗ്യം. മറൈന്‍ എന്ജിനെയര്‍ ആയ ജോണ്‍ ഹെരോനിനെ പരിശോധിച്ചപ്പോള്‍ രക്തത്തിലെ ആല്‍ക്കഹോളിന്റെ അളവ് 105 ! അതായത് നിയമ അനുവധിക്കുന്നതിനേക്കാള്‍ 25 അധികം.
കോടതിയിലെ വാദത്തില്‍ പോലീസ് വാഗ്താവ് തങ്ങള്‍ ചെയ്തത് ന്യായീകരിച്ചത് ഇങ്ങനെ ‘ ഹെരോണ്‍ മദ്യപിച്ചതായ് സമ്മതിക്കാഞ്ഞതിനാല്‍ അയാള്‍ അധികമൊന്നും കഴിച്ചു കാണില്ലെന്ന് ഞങ്ങള്‍ കരുതി, അതുകൊണ്ടാണ് അയാളോട് തന്നെ തന്റെ വാഹനം ഓടിച്ചു സ്റ്റേഷനിലേക്ക് വരാം ആവശ്യപ്പെട്ടത്.’
ഹെരോണിന്റെ വക്കീല്‍ പോലീസുകാരുടെ ഈ പെരുമാറ്റത്തെ വിശേഷിപ്പിച്ചത് ‘വിചിത്രങ്ങളില്‍ വിചിത്രം’ എന്നാണ്. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥ പറഞ്ഞു ‘ മദ്യപിച്ചയാളെ കൊണ്ട് വാഹനം ഒടിപ്പിച്ചത് ഒരിക്കലും ന്യായീകരിക്കാന്‍ പറ്റാത്തതാണ്. ഞാന്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള പോലീസുകാരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്’
എന്തായാലും ജോണ്‍ ഹെരോനിനോട് ഒരു വര്‍ഷത്തേക്ക് മദ്യപിക്കാതെ പോലും വാഹനം ഒടിക്കണ്ടായെന്നു പറഞ്ഞിരിക്കുകയാണ് കോടതി, കൂടാതെ ആയിരം പൌണ്ട് പിഴയും ഹെരോനില്‍ നിന്നും കോടതി വാങ്ങിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല