1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2012

ദിനോസറുകള്‍ വാഴുന്ന ഒരു കാലമുണ്ടായിരുന്നു ഭൂമിയില്‍. പലകാലങ്ങളായി കണ്ടെത്തിയ ഫോസിലുകളില്‍ നിന്നും അവയുടെ രൂപത്തെ കുറിച്ചും വലിപ്പത്തെ കുറിച്ചും നിഗമനങ്ങളില്‍ എത്തുകയും ചെയ്തിട്ടുണ്ട് നമ്മള്‍. ദിനോസറുകളെ പറ്റി സിനിമകളും വരെയുണ്ടായി. ഇത്തരത്തില്‍ യൂറോപ്പില്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ ദിനോസര്‍ തലയോട്ടി സ്‌പെയിനില്‍ കണ്ടെത്തി.

ഈ തലയോട്ടി തുറിയാസോറസ് റയോഡിവന്‍സിസ് എന്ന വിഭാഗത്തില്‍പ്പെട്ട ദിനോസറിന്റേതാണെന്ന് സ്‌പെയിനിലെ പാലിയന്തോളജി ഫൌണ്ടേഷന്‍ നിര്‍ണ്ണയിച്ചിട്ടുണ്ട്.

145 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ഈ ദിനോസറുകള്‍ക്ക് 30 മീറ്റര്‍ നീളവും 40 ടണ്ണോളം ഭാരവുമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കണ്ടെത്തിയ തലയോട്ടിയില്‍ 35-ല്‍ അധികം എല്ലുകളും ഏഴ് പല്ലുകളുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.