പ്രാചീനകാലത്ത് ഭൂമിയില്‍ ഉണ്ടായിരുന്ന ദിനോസറുകളെ പുനര്‍ ശ്രുഷ്ടിച്ച കഥയുമായി വന്ന സിനിമയാണ് ജുറാസിക് പാര്‍ക്ക്. ഇത്തരത്തില്‍ നിരവധി സിനിമകള്‍ പിന്നീട് ഉണ്ടാകുകയും ചെയ്തു. ഇത് പറയാന്‍ കാരണം ദിനോസര്‍ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന മത്സ്യങ്ങളെ ചൈനീസ് ശാസ്ത്രജ്ഞാജ്ര്‍ സൃഷ്ടിച്ചു എന്ന റിപ്പോര്‍ട്ടാണ്.
കൃത്രിമമായി ഉത്പാദിപ്പിച്ച പുരാതനകാല മത്സ്യങ്ങളുടെ പരീക്ഷണശാലയായി മാറിയിരിക്കുകയാണ് ഇപ്പോള്‍ മധ്യ ചൈനയിലെ യാങ്ടീസ് നദി. വെള്ളത്തിലെ പാണ്ട എന്നു വിളിക്കപ്പെടുന്ന സ്റ്റര്‍ജിയന്‍ മത്സ്യങ്ങളെയാണ് സ്വാഭാവിക പ്രജനനത്തിലൂടെ എണ്ണം പെരുകാനായി നദിയില്‍ നിക്ഷേപിച്ചത്.
ദിനോസറുകളുടെ കാലത്തും ഇവ ഉണ്ടായിരുന്നത്രേ. 1200 എണ്ണത്തെ നിക്ഷേപിച്ചതില്‍ കൃത്രിമമായി വളര്‍ത്തിയെടുത്ത രണ്ടാം തലമുറക്കാരാണ് ആയിരവും. അസിപെന്‍സെറിഡെ കുടുംബത്തില്‍ പെട്ട 26 ഇനം മത്സ്യങ്ങള്‍ സ്റ്റര്‍ജിയന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല