സ്വന്തം ലേഖകൻ: സലാല വിമാനത്താവളത്തിൽ ഇന്ധന വിലയിൽ നേരിട്ട് സബ്‌സിഡി നൽകാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് നിർദേശം നൽകി. ഇതോടെ സലാല-മസ്കത്ത് റൂട്ടിൽ ടിക്കറ്റ് നിരക്ക് കുറയുമെന്ന പ്രതീക്ഷയിൽ ആണ് യാത്രക്കാർ. കഴിഞ്ഞ ദിവസം ചേർന്ന് മന്ത്രിസഭ യോഗത്തിയാണ് ഈ തീരുമാനം എത്തിയത്.
മസ്കത്ത് വിമാനത്താവളത്തിന് നൽകുന്നതുപോലെ സലാല വിമാനത്താവളത്തിനും എണ്ണ സബ്സിഡിയിൽ ഇളവ് നൽകാൻ സുൽത്താൻ നിർദേശിച്ചത്. നിർദേശം ഉടൻ നടപ്പാക്കുമെന്ന് ഒമാൻ എയർപോർട്സ് അയിച്ചിട്ടുണ്ട്. സലാം എയറിന് മസ്കത്തിൽ നിന്ന് സലാലയിലേക്ക് 30 റിയാലും ഒമാൻ എയറിന് 50 റിയാൽ ആണ് ഇപ്പോൾ ഈടാക്കുന്നത്.
മസ്കറ്റിൽ നിന്നും റോഡുമാർഗം സലാല പോകുന്നത് വലിയ ബുദ്ധിമുട്ടാണ്. ഏറെ ദുഷ്കരമാണ് റോഡുവഴിയുള്ള യാത്ര. ഒരിക്കലും സുരക്ഷികമല്ലാത്ത വഴിയിലൂടെയാണ് ഇവിടെ യാത്ര. എയർ അറേബ്യ, ജസീറ എയർവേസ്, വിസ് എയർ തുടങ്ങിയ വിദേശ എയർലൈനുകളും സലാലയിലേക്ക് സർവിസ് നടത്തുണ്ട്. ഇന്ധന സബ്സിഡിയിൽ ഇളവ് ലഭിക്കുന്നതോടെ ഈ വിമാനകമ്പനികൾ എല്ലാം ചാർജ് കുറക്കാൻ ആണ് സാധ്യത.
സലാലയിലേക്കുള്ള വിമാന സർവീസുകൾ വർധിപ്പിക്കാൻ ഒമാൻ ലക്ഷ്യമിടുന്നുണ്ട്. വിനോദസഞ്ചാരം സുഗമമാക്കാനാണ് പുതിയ നിർദേശങ്ങളുമായി ഒമാൻ ഭരണക്കൂടം രംഗത്തെത്തിയിരിക്കുന്നത്. വിമാന കമ്പനികൾ തമ്മിലുള്ള മത്സരം കൂടുന്നതോടെ എല്ലാ വിഭാഗത്തിൽ യാത്ര ചെയ്യുന്നവർക്കും കുറഞ്ഞ നിരത്തിൽ ടിക്കറ്റ് ലഭിക്കും.
സീസൺ സമയം ആയാൽ ജിസിസി രാജ്യങ്ങളിൽ നിന്ന് നിരവധി പേർ സലാലയിലേക്ക് വരും. സലാലയുടെ മനോഹാരിത കാണാൻ വേണ്ടിയാണ് ഇത്തരത്തിൽ യാത്രക്കാർ ഇവിടെ എത്തുന്നത്. പ്രാദേശിക, അന്തർദേശീയ വിമാനക്കമ്പനികളും സലാലയിലേക്ക് സർവീസ് നടത്തുന്നുണ്ട്. നേരിട്ടുള്ള സർവീസുകൾ പരിമിതമാണ്. പലരും മസ്കറ്റിൽ എത്തി കണക്ഷൻ വിമാനങ്ങളിലാണ് സലാലയിൽ എത്തുന്നത്.
വിസ് എയർ, ഫ്ലൈ ദുബായ്, ഗൾഫ് എയർ, ജസീറ എയർവേസ്, കുവൈത്ത് എയർവേസ്, ഫ്ലൈനാസ്, ഖത്തർ എയർവേസ് എന്നിവയുൾപ്പെടെയുള്ല വിമാനങ്ങൽ സലാലയിലേക്ക് സർവീസ് നടത്തുന്നുണ്ട്. പല ജസിസി രാജ്യങ്ങളിലെ വിമാനത്താവളത്തിൽ നിന്നും സലാല വിമാനത്താവളത്തിലേക്ക് നേരിട്ട് വിമാന സർവീസുകൾ നടത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല