1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 9, 2025

സ്വന്തം ലേഖകൻ: ഖത്തറിൽ വ്യക്തികൾക്ക് ഇനി മുതൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഇഷ്ടമുള്ള വാഹനങ്ങൾ നേരിട്ട് ഇറക്കുമതി ചെയ്യാം. പക്ഷേ ഡീലർമാരിൽ നിന്നുള്ള വാറന്റി നിർബന്ധം. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റേതാണ് പുതിയ ഉത്തരവ്. വിദേശത്ത് നിന്ന് വ്യക്തികൾ നേരിട്ട് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് വാറന്റിയും വിൽപന ശേഷമുള്ള പിന്തുണയും ഉൾപ്പെടെയുള്ളവ ലഭ്യമാക്കിയിരിക്കണം.

ഗൾഫ് സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷൻ ചട്ടങ്ങളും പാലിച്ചു കൊണ്ടായിരിക്കണം വാഹനങ്ങളുടെ ഇറക്കുമതി. വാഹന നിർമാതാക്കൾ അല്ലെങ്കിൽ ഡീലർമാർ നൽകിയിരിക്കുന്ന എല്ലാ വാറന്റി വ്യവസ്ഥകളും ഖത്തറിലെ ഡീലർമാർ പാലിച്ചിരിക്കണം.

വാറന്റി മാത്രമല്ല വാഹനത്തിന് ആവശ്യമായ സ്പെയർ പാർട്സുകൾ, അറ്റകുറ്റപണി തുടങ്ങിയ സേവനങ്ങളും ഡീലർ നൽകിയിരിക്കണം. വ്യക്തികൾ നേരിട്ട് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ സ്പെയർ പാർട്സ് ലഭ്യമല്ലാതെ വന്നാൽ അതു നൽകേണ്ട ഉത്തരവാദിത്തവും ഖത്തറിലെ ഡീലർക്കായിരിക്കും.

വാറന്റി സേവനങ്ങൾ, അറ്റകുറ്റപണി, സ്പെയർ പാർട്സുകൾ എന്നിവയുടെ കാര്യത്തിൽ അനാവശ്യമായ കാലതാമസവും പാടില്ല. ഓട്ടമോട്ടീവ് രംഗത്ത് ഉപഭോക്താക്കളുടെ അവകാശങ്ങൾ കൂടുതൽ ബലപ്പെടുത്തുന്നതാണ് പുതിയ തീരുമാനം. മാത്രമല്ല ഓട്ടമോട്ടീവ് മേഖലയിലെ കുത്തക സമ്പ്രദായത്തിന് തടയിടാനും കഴിയും. നേരിട്ട് വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച കൂടുതൽ അന്വേഷണങ്ങൾക്ക് 16001 എന്ന നമ്പറിൽ മന്ത്രാലയം അധികൃതരെ സമീപിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.