അങ്ങനെ സില്‍ക്ക് സ്മിതയുടെ ജീവിതം പറയുന്ന ഡേര്‍ടി പിക്ച്ചറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അവിസ്മര ണീയമായ അനുഭവമാണ് ചിത്രം സമ്മാനിച്ചതെന്ന് സില്‍ക്കായി വേഷമിട്ട വിദ്യാ ബാലന്‍ പറഞ്ഞു. ഡേര്‍ടി പിക്ചര്‍ ഡിസംബറില്‍ റിലീസ് ചെയ്യും.
ഈ ദൃശ്യങ്ങളിലൂടെ സംവിധായകനും വിദ്യാ ബാലനും വീണ്ടും സില്‍ക്ക് സ്മിത എന്ന നടിയെ ഓര്‍മപ്പെടുത്തുകയാണ്. കഥയും സ്്മിതയുടെ ജീവിതം തന്നെ. എണ്‍ പതുകളില്‍ മലയാളത്തിലുള്‍പ്പെടെ മാദകവേഷങ്ങളില്‍ നിറഞ്ഞുനിന്ന സ്മിതയുടെ ആരുമറിയാത്ത കഥ പറയാനാണ് സംവിധായകന്‍ മിലന്‍ ശ്രമിക്കുന്നത്. രജത് കപൂറിന്റേതാണ് തിരക്കഥ.
ചിത്രത്തില്‍ സില്‍ക്ക് എന്നാണ് വിദ്യാ ബാലന്റെ കഥാപാത്രത്തിന്റെ പേര്. സില്‍ക്കി ലൂടെ വിദ്യയുടെ പുതിയ മുഖം പ്രേക്ഷകന് കാണാം. അത് നന്നായ ആസ്വദിച്ചു എന്ന് സാക്ഷ്യപ്പെടുത്തുന്നതും വിദ്യയാണ്.
ഇമ്രാന്‍ ഹഷ്മി, നസ്റുദ്ദീന്‍ ഷാ, തുഷാര്‍ കപൂര്‍ എന്നിവരാണ് വിദ്യയ്ക്കൊപ്പം. ക്യാമ റയ്ക്ക് മുന്നിലും പിന്നിലും സ്മിത ജീവിച്ച് തീര്‍ത്ത ജീവിതം യാഥാര്‍ഥ്യത്തോട് അധികം അകലം പാലിക്കാതെയാണ് അവതരിപ്പിക്കുന്നത്. ആത്മഹത്യയില്‍ അഭയം തേടിയ സ്മിതയെ കുറിച്ച് മരണാനന്തരം കേട്ട കഥകളിലേക്കും ഡോര്‍ട്ടി പിക്ച്ചര്‍ അന്വേഷണം നടത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല