ചൂടന്‍ രംഗങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ ബോളിവുഡ് ചിത്രം ഡേര്‍ട്ടി പിക്ചര്‍ ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുന്നത് വാര്‍ത്താ വിതരണം മന്ത്രാലയം തടഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്കും രാത്രി എട്ടുമണിക്കും ചിത്രം സംപ്രേക്ഷണം ചെയ്യുമെന്നായിരുന്നു സോണി ടി.വി പരസ്യം നല്‍കിയിരുന്നത്. സെന്‍സര്‍ ബോര്‍ഡ് 59 കട്ടുകളോടെ എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രം രാത്രി 11 മണിക്ക് ശേഷം മാത്രമേ സംപ്രേക്ഷണം ചെയ്യാവൂ എന്ന് ആവശ്യപ്പെട്ട് സോണി ടി.വിക്ക് കത്ത് നല്‍കുകയായിരുന്നു.
അവസാന നിമിഷം ഇങ്ങനെയൊരു ഉത്തരവ് നല്‍കിയതിനെതിരെ സിനിമയുടെ സംവിധായകന്‍ ഉള്‍പ്പടെ ബോളിവുഡിലെ പ്രമുഖരെല്ലാം രംഗത്തുവന്നുകഴിഞ്ഞു. ചിത്രം നിര്‍മ്മിച്ച ഏകത കപൂറില്‍ നിന്ന് എട്ട് കോടി രൂപയ്ക്കാണ് സോണി ടെലിവിഷന്‍ സംപ്രേക്ഷണ അവകാശം നേടിയത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് സിനിമ ഞായറാഴ്ച സംപ്രേക്ഷണം ചെയ്തില്ല.
സില്‍ക് സ്മിതയുടെ ജീവിതം ആസ്പദമാക്കി മിലാന്‍ ലുധീരിയ ഒരുക്കിയ ഡേര്‍ട്ടി പിക് ചറിലെ അഭിനയത്തിന് വിദ്യ ബാലന് മികച്ച നടക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല