സ്വന്തം ലേഖകൻ: ഖത്തറിൽ ജൂൺ ഒന്നിന് ആരംഭിച്ച ഗതാഗത നിയമലംഘന പിഴകളിൽ 50 ശതമാനം ഇളവ് അനുവദിക്കുന്ന പദ്ധതി ഈ ഓഗസ്റ്റ് 31 ഓടെ അവസാനിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഓർമിപ്പിച്ചു. ഗൾഫിലേക്കും ചുറ്റുപാടുകളിലേക്കും യാത്ര ചെയ്യുന്ന വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് ട്രാഫിക് ലംഘനങ്ങൾ സംബന്ധിച്ച പുതിയ നിയമങ്ങൾക്കും നടപടിക്രമങ്ങൾക്കും ഒപ്പം മെയ് മാസത്തിലാണ് ട്രlഫിക് പിഴകളിൽ ഇളവ് അവതരിപ്പിച്ചത്.
താമസക്കാർ, സന്ദർശകർ, ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ പൗരന്മാർ എന്നിവർക്കാണ് ഇളവിന് അർഹതയെന്ന് മന്ത്രാലയം അറിയിച്ചു. മൂന്ന് വർഷത്തിൽ കൂടാത്ത കാലയളവിനുള്ളിൽ ഉണ്ടായിട്ടുള്ള ഗ്രഫിക് ലംഘനങ്ങൾക്കാണ് കിഴിവ് ബാധകം
അതേസമയം, 2024 സെപ്റ്റംബർ 1 മുതൽ, എല്ലാ പിഴകളും കുടിശ്ശികയുള്ള പേയ്‌മെൻ്റുകളും അടയ്ക്കുന്നത് വരെ, ഗതാഗത ലംഘനമുള്ള വ്യക്തികളെ ഏതെങ്കിലും അതിർത്തികളിലൂടെ ഖത്തറിന് പുറത്തേക്ക് യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിൻ്റെ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല ഖലീഫ അൽ മുഫ്ത അറിയിച്ചു.
മെട്രാഷ് 2 ആപ്പ്, ആഭ്യന്തര മന്ത്രാലയം വെബ്‌സൈറ്റ്, ട്രാഫിക് വിഭാഗം ഓഫീസുകൾ, ഏകീകൃത സേവന കേന്ദ്രങ്ങൾ എന്നിങ്ങനെ ഏതെങ്കിലും രീതിയിൽ പിഴകൾ കുടിശ്ശിക സഹിതം അടച്ചതിത് ശേഷം മാത്രമേ വായു, കര, കടൽ മാർഗ്ഗങ്ങളിലൂടെ നിയമ ലംഘകരെ യാത്ര ചെയ്യാൻ അനുവദിക്കൂ. രാജ്യത്ത് നിന്ന് പുറത്തുകടക്കുന്ന വാഹനങ്ങൾക്കും ഇതേ നിയമം ബാധകമാണ്. സെപ്റ്റംബർ ഒന്നു മുതൽ ഞങ്ങൾക്ക് ഖത്തർ അതിർത്തി കട ക്കാൻ എക്സിറ്റ് പെർമിറ്റ് അനിവാര്യമാണ്.
ഇത് ലഭിക്കുന്നതിന്, വാഹനത്തിന് ട്രാഫിക് ലംഘനങ്ങളൊന്നും ഉണ്ടാകരുത്. വാഹനത്തിൻ്റെ അന്തിമ ലക്ഷ്യസ്ഥാനമോ എത്തിച്ചേരുന്ന സ്ഥലമോ വ്യക്തമാക്കണം എന്നും നിയമമുണ്ട്. എക്സിറ്റ് പെർമിറ്റ് അപേക്ഷകൻ വാഹനത്തിൻ്റെ ഉടമയായിരിക്കണം. അല്ലെങ്കിൽ രാജ്യത്തിന് പുറത്ത് പോകാനുള്ള വാഹന ഉടമയുടെ രേഖാമൂലമുള്ള സമ്മതപത്രം വേണം.
ജിസിസി രാജ്യങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾക്കും ചരക്ക് കൊണ്ടുപോകുന്ന വാഹനങ്ങൾക്കും വെഹിക്കിൾ എക്സിറ്റ് പെർമിറ്റ് ആവശ്യമില്ല. ജിസിസി രാജ്യങ്ങളിലേക്കുള്ള വാഹനങ്ങൾക്ക് ഗതാഗത ലംഘനങ്ങളൊന്നുമില്ലെങ്കിൽ രാജ്യത്തിന് പുറത്ത് പോകുന്നതിൽ തടസ്സമില്ല. എന്നാൽ ഡ്രൈവർ വാഹന ഉടമയല്ലെങ്കിൽ ഉടമയുടെ സമ്മതപത്രം വേണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല