സ്വന്തം ലേഖകൻ: ഫോർമുല വൺ ആരാധകർക്കായി അൾട്ടിമേറ്റ് ഫാൻ എക്‌സ്പീരിയൻസ് യാത്രാ പാക്കേജുമായി ഖത്തർ എയർവേയ്സിന്റെ ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് വിഭാഗമായ ഡിസ്‌കവർ ഖത്തർ. ഒക്‌ടോബർ 6 മുതൽ 8 വരെ ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ടിൽ നടക്കുന്ന ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രി മത്സരങ്ങൾക്കാണ് രാജ്യാന്തര ആരാധകർക്ക് യാത്രാ പാക്കേജ് പ്രഖ്യാപിച്ചത്.
പ്രീമിയം യാത്രാ പാക്കേജിൽ ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഒക്‌ടോബർ 5 മുതൽ 14 വരെ ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടക്കുന്ന ജനീവ ഇന്റർനാഷനൽ മോട്ടർ ഷോയിലേക്കുള്ള കോംപ്ലിമെന്ററി പ്രവേശനവും ലഭിക്കും. 3 ദിവസത്തെ മത്സരങ്ങളും വിനോദ പരിപാടികളും പഡോക്ക് ക്ലബ് പ്രവേശനവും ഉൾപ്പെടുന്നതാണ് പാക്കേജ്. ഏറ്റവും അടുത്തിരുന്ന് മത്സരങ്ങൾ കാണാം.
എഫ് വൺ ഡ്രൈവർമാരും ഇതിഹാസ താരങ്ങളുമായി മീറ്റ് ആൻഡ് ഗ്രീറ്റ് ലഞ്ചിനുള്ള അവസരവും ലഭിക്കും. പഡോക്ക് ക്ലബ്ബിൽ പ്രവേശനം ലഭിക്കുന്നതിനാൽ പിറ്റ് ലൈൻ വാക്ക്, ഫാൻ സോണുകൾ, ട്രാക്ക് സവാരി, പഡോക്ക് ക്ലബ് പാർക്കിങ് തുടങ്ങിയവയും പ്രയോജനപ്പെടുത്താം. 26,795 റിയാൽ മുതലാണ് പാക്കേജ് നിരക്ക്. ബുക്കിങ്ങിന്: https://www.discoverqatar.qa/f1
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല