സ്വന്തം ലേഖകന്‍: രാമേശ്വരത്തെ രാമസേതു മനുഷ്യ നിര്‍മ്മിതമോ? സംവാദവുമായി ഡിസ്‌കവറി ചാനല്‍. രാമസതേുവിന്റെ നിലനില്‍പ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന പരിപാടിയുടെ പ്രോമോ വിഡിയോ 16 മണിക്കൂറിനുള്ളില്‍ 1.1 ദശലക്ഷം പേരാണ് കണ്ടത്.
‘ഹിന്ദു വിശ്വാസം അനുസരിച്ച് ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന രാമസേതുവെന്ന പാലം യാഥര്‍ഥത്തില്‍ ഉള്ളതാണോ ശാസ്ത്രജ്ഞരുടെ അവലോകനങ്ങള്‍ മനുഷ്യനിര്‍മിത പാലത്തിന്റെ സാധ്യത അംഗീകരിക്കുന്നു.’ സംവാദത്തിന്റെ പ്രോമോയില്‍ പറയുന്നു.
അമേരിക്കന്‍ പുരാവസ്തു ഗവേഷകരെയും മറ്റും ഉദ്ധരിച്ചുകൊണ്ട് തയാറാക്കിയ പ്രോമോയില്‍ രാമേശ്വരത്തെ പാമ്പനില്‍ നിന്ന് ശ്രീലങ്കയിലെ മന്നാര്‍ ദ്വീപിലേക്ക് 50 കിലോമീറ്റര്‍ നീളത്തില്‍ മനുഷ്യ നിര്‍മിത പാലം നിലനിന്നിരുന്നെന്ന് പറയുന്നു. ആദംസ് ബ്രിഡ്ജ് എന്ന് പേരിട്ട ഇത് രാമസേതുവാകാമെന്നാണ് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല