സ്വന്തം ലേഖകന്‍: ഒരു ലക്ഷത്തി ഇരുപത്തൊന്നായിരം കിലോ ഭാരമുള്ള റോഡ് ട്രെയില്‍ കെട്ടിവലിച്ച ഡിസ്‌കവറി സ്‌പോര്‍ട്ടാണ് താരം. ജാഗ്വര്‍ ലാന്‍ഡ് റോവര്‍ വാഹനങ്ങളിലെ ഈ പുതിയ മോഡല്‍ അടുത്ത വര്‍ഷമേ നിരത്തിലിറങ്ങൂ എങ്കിലും വരവ് ഗംഭീരമാക്കാന്‍ കമ്പനി തെരഞ്ഞെടുത്ത മാര്‍ഗമാണ് രോഡ് ട്രെയിന്‍ കെട്ടിവലിക്കല്‍.
മൂന്നര ടണ്‍ മാത്രം അനുവദനീയ ശേഷിയുള്ള വാഹനം ഏകദേശം മുപ്പത് ഇരട്ടിയോളം ഭാരം കെട്ടിവലിച്ച് കാഴ്ചക്കാരെ ഞെട്ടിക്കുകയും ചെയ്തു. 44 കിലോമീറ്റര്‍ വേഗതയില്‍ 16 കിലോമീറ്റര്‍ ദൂരം ഡിസ്‌കവറി ഓടി. 254 ബിഎച്ച്പി കരുത്തുള്ള 3.0 ലിറ്റര്‍ എഞ്ചിനാണ് ഡിസ്‌കവറിയുടേത്. ഓസ്‌ട്രേലിയയിലെ ജി ആന്‍ഡ് എസ് എന്ന കമ്പനിയുടെ റോഡ് ട്രെയിനാണ് ഈ പ്രകടനത്തിന് ഉപയോഗിച്ചത്.
അധികൃതരുടെ പ്രത്യേക അനുമതിയോടെയായിരുന്നു പരീക്ഷണം. ജി ആന്‍ഡ് എസ് കമ്പനിയുടെ എംഡി ജോണ്‍ ബിലാറ്റോയാണ് ഡിസ്‌കവറി കൊണ്ട് തന്റെ കമ്പനിയുടെ വാഹനം വലിച്ചു നീക്കാനാകുമോ എന്ന് ലാന്‍ഡ് റോവറിനുവേണ്ടി പരീക്ഷിച്ചത്. ഡിസ്‌കവറിയുടെ പ്രകടനം കണ്ട് ഞെട്ടിയ ബിലാറ്റോ വാഹനത്തെ വാനോളം പുകഴ്ത്താനും മറന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല