ചലച്ചിത്ര നടി ജ്യോതിര്‍മയി വിവാഹബന്ധം വേര്‍പെടുത്തുന്നു. ഐടി കമ്പനി ഉദ്യോഗസ്ഥനായ നിഷാന്തുമായുള്ള ദാമ്പത്യബന്ധത്തിനാണ് ഇനി തിരശീലവീഴുക. ഇരുവരും വ്യാഴാഴ്ച എറണാകുളം കുടുംബകോടതിയില്‍ ഹാജരായി. ഇരുവരും കോടതി നിയോഗിച്ചിട്ടുള്ള അഭിഭാഷകന്റെ സാന്നിധ്യത്തില്‍ കൗണ്‍സലിങ്ങിന് വിധേയരായി. ബന്ധം വേര്‍പെടുത്താനുള്ള തീരുമാനം കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതിയുടെ ഉത്തരവ് പിന്നീട് ഉണ്ടാകും. നാല് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.
ജ്യോതിര്‍മയിയും ഭര്‍ത്താവ് നിഷാദ്കുമാറും തങ്ങള്‍ പഴയ നിലപാടില്‍ത്തന്നെ ഉറച്ചുനില്ക്കുകയാണെന്നു കോടതിയില്‍ വ്യക്തമാക്കി. കൌണ്‍സലിംഗ് നടത്തിയെങ്കിലും ഒരുമിച്ചു ജീവിക്കാനാവില്ലെന്ന് ഇരുവരും കോടതിയെ അറിയിച്ചു. തുടര്‍ന്നാണു വിധി പറയാന്‍ ഹര്‍ജി ഒക്ടോബര്‍ ഒന്നിലേക്കു മാറ്റിയത്. വിവാഹമോചന ഹര്‍ജി എറണാകുളം കുടുംബക്കോടതി ഒക്ടോബര്‍ ഒന്നിനു വിധി പറയാന്‍ മാറ്റി. ഉഭയ സമ്മതപ്രകാരമുള്ള വിവാഹമോചന ഹര്‍ജി ആറു മാസം മുമ്പാണു കുടുംബക്കോടതിയില്‍ സമര്‍പ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല