ഏഴു വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ചലച്ചിത്ര നടി ജ്യോതിര്‍മയിയും ഭര്‍ത്താവ് നിഷാന്ത് കുമാറും വേര്‍പിരിഞ്ഞു. ജ്യോതിര്‍മയിയും ഭര്‍ത്താവും സംയുക്തമായി സമര്‍പ്പിച്ച പരാതിയിലാണ് ഇന്നലെ എറണാകുളം കുടുംബ കോടതി ജഡ്ജി ജോസഫ് തെക്കേക്കുരുവിനാല്‍ വിവാഹമോചനം അനുവദിച്ചത്. 2004 സെപ്റ്റംബര്‍ ആറിനാണ് ജ്യോതിര്‍മയി എറണാകുളം കടവന്ത്ര സ്വദേശിയും സോഫറ്റ്വെയര്‍ എന്‍ജിനീയറുമായ നിഷാന്ത് കുമാറിനെ വിവാഹം കഴിച്ചത്.
മീശ മാധവന്‍ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധനേടിയ നടിയാണ് ജ്യോതിര്‍മയി. ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്ന ഈ ചിത്രത്തിലെ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ട ജ്യോതിര്‍മയി കല്യാണരാമന്‍, എന്‍റെ വീട് അപ്പൂന്‍റെയും, ജനകന്‍, പട്ടാളം, മൂന്നാമതൊരാള്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല