സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ വിവാഹ മോചനം കൂടുതല്‍ ക്രിസ്ത്യാനികളിലും ബുദ്ധമതക്കാരിലുമാണെന്ന് റിപ്പോര്‍ട്ട്. ഹിന്ദുക്കളിലും മുസ്‌ളീങ്ങളിലും ഇത് കൂടിവരുന്നതായും 2011 സെന്‍സസ് വിവരങ്ങളില്‍ വെളിപ്പെടുത്തുന്നു. പങ്കാളികള്‍ മരിക്കുന്നതിനെ തുടര്‍ന്നുള്ള ഒറ്റപ്പെടലിന്റെ കാര്യത്തില്‍ ബുദ്ധിസ്റ്റുകളാണ് മുന്നില്‍, തൊട്ടു പിന്നില്‍ ക്രിസ്ത്യാനികളും.
ഹിന്ദു, സിഖ്, മുസ്‌ളീം വിഭാഗക്കാര്‍ക്കിടയിലും വൈധവ്യം ഏറി വരികയാണ്. ഹിന്ദുക്കളില്‍ വിവാഹമോചനം കുറവായിരിക്കുന്നതിന് കാരണം വിവാഹവുമായി ബന്ധപ്പെട്ട നിയമ തടസ്സങ്ങളാണെന്നും അതുകൊണ്ട് തന്നെ ഭര്‍ത്താവോ ഭാര്യയോ ഉപേക്ഷിച്ച് പോകുന്നത് പോലെയുള്ള വേര്‍പിരിയല്‍ ഹിന്ദുക്കള്‍ക്കിടയില്‍ വ്യാപകമാണെന്നും 1000 ന് 5.5 എന്നതാണ് കണക്കെന്നും പറയുന്നു. എന്നാല്‍ നിയമപരമായ വിവാഹമോചന കേസുകള്‍ ആയിരത്തിന് 1.8 ശതമാനമാണ്.
മുത്തലാക്ക് വ്യാപകമായ മുസ്‌ളീങ്ങള്‍ക്കിടയില്‍ സ്ത്രീകളുടെ വിവാഹമോചനം 1000 ന് അഞ്ച് എന്നതാണ് കണക്ക്. ഹിന്ദുക്കളിലും സിഖുകാരിലും ജൈനമതക്കാരിലും ഇത്തരം വിവാഹമോചനം ആയിരത്തിന് 23 എന്നതാണ്. ക്രിസ്ത്യാനികള്‍ക്കും ബുദ്ധമതക്കാര്‍ക്കും സമാന നിലയാണ്. വിധവകളുടെ കാര്യത്തില്‍ മറ്റു സമുദായങ്ങളെ അപേക്ഷിച്ച് ക്രിസ്ത്യാനികളുടേയും ബുദ്ധമതക്കാരുടെയും എണ്ണം വളരെ കുടുതലാണ്.
ഇക്കാര്യത്തില്‍ കുറവ് മുസ്‌ളീങ്ങള്‍ക്കും. ആയിരത്തിന് 73 ആണ് കണക്ക്. ഹിന്ദുക്കള്‍ക്ക് 1000 ന് 88 ഉം ക്രിസ്ത്യാനികള്‍ക്ക് 1000 ന് 97 ഉം ബുദ്ധമതക്കാര്‍ക്ക് ആയിരത്തിന് 100 മാണ്. പ്രായപൂര്‍ത്തിയായ അവിവാഹിതരുടെ കാര്യത്തിലും മുന്നില്‍ ക്രിസ്ത്യാനികളാണ്. 21 ശതമാനം പുരുഷന്മാരും 18 ശതമാനം സ്ത്രീകളും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല