പിപാ മിഡില്‍ട്ടണിന്റെ ആരാധികയായ രണ്ടു കുട്ടികളുടെ മാതാവിന് അവരെപ്പോലെ തന്നെ തന്റെ ശരീരാകാകൃതിയും നില നിര്‍ത്തണം എന്നുള്ള വാശി നടപ്പിലാക്കിയത് ഒടുവില്‍ വിവാഹമോചനത്തിന് ശേഷമാണ്. അതിനായി ചിലവഴിച്ചത് ആകട്ടെ ആറായിരം പൌണ്ട്! നിതംബ ശസ്ത്രക്രിയയിലൂടെയാണ് തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയത്. ജെന്നി ഫിസ്ജെറാള്‍ഡ് എന്ന നാല്പത്തിമൂന്നു വയസുകാരിയാണ് ഈ സാഹസത്തിനൊരുങ്ങിയത്. പിപ്പയെ പ്രിന്‍സ് വില്ല്യമിന്റെ വിവാഹത്തിനു ടെലിവിഷനില്‍ കണ്ടിട്ടാണ് ഇവര്‍ ആരാധിച്ചു തുടങ്ങിയത്.
എന്തായാലും ഇത് വെറുതെ ആയില്ല. നിതംബചികിത്സക്ക് ശേഷം പുതിയൊരു ജീവിതമാണ് ഇവരെ തേടി വന്നിരിക്കുന്നത്. ഇതിനു ശേഷം പുരുഷന്മാര് തന്നെ ശ്രദ്ധിക്കുന്നതില്‍ താന്‍ ഏറെ സന്തോഷവതിയാണെന്നും ജെന്നി വ്യക്തമാക്കി. ശസ്ത്രക്രിയക്ക് മൂന്ന് മാസത്തിനു ശേഷമാണ് തന്റെ പുതിയ പ്രണയിയായ കാര്‍ലോസിനെ ജെന്നി കണ്ടെത്തിയത്. ഇവരുടെ വിവാഹം ഇപ്പോള്‍ നിശ്ചയിച്ചിരിക്കയാണ്.
നിതംബചികിത്സയാണ് കാര്യങ്ങള്‍ മാറ്റിമറിച്ചത് എന്ന് ജെന്നി പറയുന്നു. താന്‍ ഇപ്പോള്‍ കൂടുതല്‍ സെക്സി ആയതായി തനിക്ക് തന്നെ തോനുന്നുണ്ട് എന്നും തന്റെ കാമുകനും ഈ രീതിയിലുള്ള തന്നെയാണ് ഇഷ്ടമെന്നും ജെന്നിക്ക് നല്ലവണ്ണം അറിയാം. ശരീരത്തിലെ കൊഴുപ്പ് മാറ്റി വച്ചിട്ടാണ് ജെന്നിയുടെ നിതംബതിന്റെ വലിപ്പം വര്‍ദ്ധിപ്പിച്ചത്. ഇത് മൂലം അമിതവണ്ണം കുറയുകയും നിതംബം ആകൃതിയിലാകുകയും ചെയ്തു.
ഇതിനായി ശസ്ത്രക്രിയക്ക് മുന്‍പ് തടി വയ്ക്കുവാന്‍ തന്നെ ഡോക്ടര്‍മാര്‍ പ്രേരിപ്പിച്ചിരുന്നതായി ജെന്നി പറയുന്നു. സെപ്റ്റംബറിലാണ് ഇവരുടെ ശസ്ത്രക്രിയ നടന്നത്. പിപയുടെ അത്രയും അഴകാര്‍ന്ന നിതംബം താന്‍ മറ്റെവിടെയും കണ്ടിട്ടില്ല എന്നാണു ജെന്നി വെളിപ്പെടുത്തുന്നത്. രണ്ടു കുട്ടികളുടെ അമ്മയായിരുന്ന ഇവര്‍ തന്റെ ശരീരാകൃതിയെ മുന്‍പ് ഇഷ്ടപ്പെട്ടിരുന്നില്ല. ഇപ്പോള്‍ പുതിയ വസ്ത്രങ്ങള്‍ എല്ലാം വാങ്ങുന്നതിനും പരീക്ഷിക്കുന്നതിനും ശസ്ത്രക്രിയ നല്കിയ ആത്മവിശ്വാസം ചെറുതല്ല എന്നും ജെന്നി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല