സ്വന്തം ലേഖകൻ: വിവാഹമോചിതരായ രക്ഷിതാക്കൾക്ക് മക്കളോടൊപ്പം വിദേശത്തേക്ക് യാത്ര ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ദുബായ്. സ്‌പോൺസറുടെ അനുമതി ലഭിച്ചാൽ യാത്രാ വിലക്ക് നീക്കുന്നതാണ് പുതിയ നടപടിക്രമമെന്ന് ദുബായ് കോടതി അറിയിച്ചു. ഈ മാറ്റം മാതാപിതാക്കൾക്കും അവരുടെ കുട്ടികൾക്കും യുഎഇയിൽ പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനുമുള്ള നടപടി സുഗമമാക്കുന്നു.
നടപടി എളുപ്പമാക്കുന്നതിനായി ദുബായ് കോടതിയുടെ വെബ്സൈറ്റ് വഴി അപേക്ഷ നൽകാനും കോടതി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഇതിനായി സമയമെടുക്കുന്ന നിരവധി നടപടികൾ ഉൾപ്പെട്ടിട്ടുണ്ടായിരുന്നുവെന്ന് ദുബായ് കോടതിയിലെ പേഴ്‌സണൽ സ്റ്റാറ്റസ് എക്‌സിക്യൂഷൻ വിഭാഗം മേധാവി സലേം മുഹമ്മദ് അൽ മിസ്ഫ്രി പറഞ്ഞു.
ആദ്യം സ്‌പോൺസറുടെ അനുമതിക്ക് ശേഷം ഒരു ജഡ്ജി ഒരു തീരുമാനം പുറപ്പെടുവിക്കണം, അതിനുശേഷം യാത്രാ വിലക്ക് താൽക്കാലികമായി റദ്ദാക്കാൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിനെ അറിയിക്കണം. ജഡ്ജിയുടെ അനുമതി ലഭിച്ചാൽ ഉടൻ യാത്രാവിലക്ക് ഒഴിവാക്കാനുള്ള നടപടി സാധ്യമാകുമെന്ന് ദുബായ് കോടതി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല