പ്രമോദ് പപ്പന് സംവിധാനം ചെയ്യുന്ന മുസാഫിര്‍ എന്ന ചിത്രത്തിലൂടെ ദിവ്യാ ഉണ്ണി തിരിച്ചു വരുന്നു. റഹ്മാന്, ബാല എന്നിവര്‍ നായകന്മാരാകുന്ന ചിത്രത്തില്‍ മമതാ മോഹന്‍ദാസാണ് നായിക. വിവാഹത്തോടെ അഭിനയജീവിതത്തിന് ഇടവേള നല്‍കിയിരിക്കുകയായിരുന്നു ദിവ്യ.
വിദേശത്തും കൊച്ചിയിലുമായി ചിത്രീകരണം നടക്കുന്ന സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതിയത് ബാബു ജനാര്‍ദ്ദനനാണ്.
കല്യാണസൗഗന്ധികം എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായിട്ടായിരുന്നു ദിവ്യ സിനിമയിലേക്ക് കടന്നു വന്നത്. മലയാളം, തമിഴ് എന്നീ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല